ട്രെയിനില്‍ അവകാശിയില്ലാത്ത ബാഗ്; പരിശോധനയില്‍ 1.10 ലക്ഷം രൂപയുടെ പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 30.08.2018) ട്രെയിനില്‍ അവകാശിയില്ലാത്ത ബാഗ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 1.10 ലക്ഷം രൂപയുടെ പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടി. ബുധനാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കോച്ചുകളിലായി നാല് ബാഗുകള്‍ കണ്ടെത്തിയത്.

110 കിലോ പാന്‍മസാലകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ പിന്നീട് എക്‌സൈസ് വകുപ്പിന് കൈമാറി. എ.എസ്.ഐ. ബിനോയ് കുര്യന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ജയചന്ദ്രന്‍, വി.ടി.രാജേഷ്, പ്രമോദ്, പ്രകാശ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Train, Railway, Panmasala found in Train by Railway Police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?