ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് സ്‌കൂട്ടറിലിടിച്ച് 11 കാരിക്ക് ദാരുണാന്ത്യം; മാതാവിനും 4 വയസുള്ള സഹോദരനും ഗുരുതരം
മംഗളൂരു: (www.kasargodvartha.com 13.08.2018) ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് സ്‌കൂട്ടറിലിടിച്ച് 11 കാരിക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്ന മാതാവിനും നാലു വയസുള്ള സഹോദരനും ഗുരുതരമായി പരിക്കേറ്റു. കാട്ടിപ്പള്ളയിലെ റോഷന്‍- നൂര്‍ജഹാന്‍ ദമ്പതികളുടെ മകള്‍ മാദിഹ (11)യാണ് മരിച്ചത്.
ഞായറാഴ്ച നന്ദൂരിലാണ് അപകടമുണ്ടായത്. കല്യാണത്തില്‍ പങ്കെടുക്കാനായി നൂര്‍ജഹാന്‍ മക്കളായ മാദിഹയെയും ത്വയ്യബ് അന്‍സാറിനെയും (നാല്) കൂട്ടി സ്‌കൂട്ടറില്‍ യാത്ര തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഉഡുപ്പിയില്‍ നിന്നും മംഗളൂരുവിലേക്ക് പോകുന്ന ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മാദിഹയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നൂര്‍ജഹാനും അന്‍സാറും ചികിത്സയിലാണ്.
മൂന്നു മാസം മുമ്പാണ് ശിവമോഗ സ്വദേശികളായ റോഷനും കുടുംബവും സുറത്കല്ലില്‍ താമസം തുടങ്ങിയത്. ബംഗളൂരുവില്‍ ജോലിക്കാരനാണ് റോഷന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Death, Accidental-Death, National, Karnataka, 11-yr-old dies after bus hits two-wheeler in a bid to overtake at Nanthoor
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment