10 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വീടിന്റെ രണ്ടാം നിലയില്‍ നിന്നും സണ്‍ഷൈഡ് വഴി രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്; വീഡിയോ കാണാം

ചെങ്ങന്നൂര്‍: (www.kvartha.com 19.08.2018) പത്ത് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വീടിന്റെ രണ്ടാം നിലയില്‍ നിന്നും സണ്‍ഷൈഡ് വഴി രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. നെഞ്ചിടിപ്പേറ്റുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിലാണ് 10 ദിവസം പ്രായമായ കുഞ്ഞിനെയും അമ്മയെയും കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. തകര്‍ന്ന വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു അവര്‍. വീടിന്റെ സണ്‍ഷൈഡ് വഴി രണ്ടില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് കരുതലോടെ കുഞ്ഞിനെ പുറത്തെത്തിക്കുന്ന വീഡിയോയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ആലുവ കടുങ്ങല്ലൂരിലും നിരവധി പേരാണ് വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിക്കിടന്നത്. ഈസ്റ്റ് കടുങ്ങല്ലൂരില്‍ വീടുകളില്‍ കുടുങ്ങിപ്പോയ 127 പേരെ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ട്വിറ്ററിലൂട അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Flood, Rain, Alappuzha, Child, Video, Building Collapse, Chengannur, Pathanamthita, At Chengannur in Pathanamthita, a mother and infant were stranded on the first floor of a damaged building. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?