മലയാളികളെ അപമാനിച്ച അര്‍ണബിന് വക്കീല്‍ നോട്ടീസ്: 10കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം


കേരളം (www.evisionnews.co): ചര്‍ച്ചയില്‍ മലയാളികളെ നാണം കെട്ടയാളുകളുടെ സംഘമെന്ന് പറഞ്ഞ അര്‍ണബ് ഗോസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസ്. മലയാളികളെ അപമാനിക്കുന്ന പരാമര്‍ശമാണ് റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് നടത്തിയതെന്നും ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സിപിഎം നേതാവ് പി. ശശി അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

മഹാപ്രളയത്തെ അതിജീവിച്ച് ദുരിതാശ്വാസ തുക കണ്ടെത്തുന്നതിനായി ലോകമെങ്ങും ആഹ്വാനങ്ങള്‍ നടക്കുന്നതിനിടെ ചാനല്‍ചര്‍ച്ചയിലാണ് 'നാണംകെട്ട ആളുകളുടെ സംഘം' എന്ന് മലയാളികളെ അര്‍ണബ് അപമാനിച്ചത്. അര്‍ണബ് മാപ്പു പറയണമെന്നും മാനനഷ്ടമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

എവിടെ നിന്നോ പണം വാങ്ങി രാജ്യത്തെ അപമാനിക്കുന്ന പ്രത്യേക ഗ്രൂപ്പാണ് മലയാളികള്‍ എന്ന തരത്തിലുളള അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെയാണ് പി.ശശി വക്കീല്‍ നോട്ടീസ് അയച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുളള വിമര്‍ശനമല്ല അദ്ദേഹം നടത്തിയതെന്നും മലയാളിയെന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടുവെന്നും ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നല്‍കിയതെന്ന് പി.ശശി പറഞ്ഞു. അപമാനകരമായ വാര്‍ത്ത സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ അര്‍ണബ് മാപ്പപേക്ഷ നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇല്ലങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പി.ശശി പറഞ്ഞു. പീപ്പിള്‍ ലോ ഫൗണ്ടേഷന്‍ അധ്യക്ഷനെന്ന നിലയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?