കേരളത്തിന് താങ്ങായി ബംഗാളും; 10 കോടി രൂപ ധനസഹായം നല്‍കും


(www.evisionnews.co) പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് താങ്ങായി ബംഗാളും. കേരളത്തിന് 10 കോടി രൂപ ധനസഹായം നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു ‘കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു, എല്ലാ സഹായങ്ങളും നല്‍കുമെന്നും’ അവര്‍ പറഞ്ഞു.

കേരളത്തിന് സഹായഹസ്തവുമായി ഇതര സംസ്ഥാനങ്ങള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. തെലങ്കാന 25 കോടി, മഹാരാഷ്ട്ര 20 കോടി, പഞ്ചാബ് 10 കോടി, ഡല്‍ഹി 10 കോടി, കര്‍ണാടക 10 കോടി, ബീഹാര്‍ 10 കോടി, തമിഴ്‌നാട് 10 കോടി, ഗുജറാത്ത് 10 കോടി, ഹരിയാന 10 കോടി, ആന്ധ്ര 5 കോടി, ഒഡീഷാ 5 കോടി, ജാര്‍ഖണ്ഡ് 5 കോടി എന്നിങ്ങനെയാണ് സഹായങ്ങള്‍ പ്രഖ്യാപിച്ചത്.

കേരളത്തിന് താങ്ങായി ഖത്തറും രംഗത്ത് വന്നു. 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) ഖത്തര്‍ കേരളത്തിന് ധനസഹായമായി നല്‍കും. ഇക്കാര്യം . ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് അറിയിച്ചത്. ഷാര്‍ജയും 4 കോടി രൂപ് ധനസഹായം പ്രഖ്യപിച്ചിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?