മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

കാസര്‍കോട്: (www.kasargodvartha.com 17.08.2018) മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍, ബിസിസിഐ അംഗം ജയേഷ് ജോര്‍ജ്, ട്രഷറര്‍ കെ എം അബ്ദുര്‍ റഹ് മാന്‍, സംസ്ഥാന അംഗം ബിനീഷ് കോടിയേരി എന്നിവരുടെ നേതൃത്വത്തില്‍ ധനസഹായം കൈമാറി.

ബിസിസിഐയോടും സച്ചിന്‍, ധോണി, കൊഹ്ലി തുടങ്ങിയ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളോടും, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ തുടങ്ങിയ മുന്‍ താരങ്ങളോടും ബിസിസിഐ മറ്റ് സംസ്ഥാന അംഗങ്ങളോടും സഹായം ആവശ്യപ്പെടുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിന്റെ കളിക്കാരില്‍ നിന്നും ഫേസ്ബുക്ക് വഴിയും തുക സമാഹരിക്കുമെന്നും അതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും ബിസിസിഐ അംഗം ജയേഷ് ജോര്‍ജ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, cricket, Fund, helping hands, Kerala Cricket Association's fund to CM's Distress Relief
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?