ഭൂകമ്പമുണ്ടായ ഇന്തോനേഷ്യന്‍ ദ്വീപ് 10 ഇഞ്ച് ഉയര്‍ന്നു

ലൊംബോക്ക്: (www.kvartha.com 12.08.2018) ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശക്തമായ ഭൂകമ്പമുണ്ടായ ഇന്തോനേഷ്യന്‍ ദ്വീപ് 10 ഇഞ്ച് ഉയര്‍ന്നതായി റിപോര്‍ട്ട്. നാസയും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് അഞ്ചിനാണ് ലൊംബോക്ക് ഐലന്റില്‍ ഭൂകമ്പമുണ്ടായത്.

ദേശീയ ദുരന്ത നിവാരണ സേന നല്‍കിയ കണക്കനുസരിച്ച് 387 പേരാണ് ഭൂകമ്പത്തില്‍ മരിച്ചത്. നേരത്തേ മരണസംഖ്യ 321 ആയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

World, Indonesia, Earth Quake

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ വടക്കുപടിഞ്ഞാറന്‍ ഭാഗം പത്ത് ഇഞ്ചോളം ഉയര്‍ന്നിട്ടുണ്ട്. മറ്റ് ഭാഗങ്ങളില്‍ രണ്ട് മുതല്‍ ആറ് ഇഞ്ചുവരെയാണ് ഉയര്‍ച്ചയുണ്ടായിരിക്കുന്നത്.

ലൊംബോക്കിലെ ജനസംഖ്യയുടെ പത്ത് ശതമാനം (ഏതാണ്ട് 390,000) പേര്‍ ഭവനരഹിതരായി. 68,000 വീടുകളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്.

SUMMARY: Almost 390,000 people, about 10 percent of Lombok's population, are homeless or displaced after the earthquake, which damaged and destroyed about 68,000 homes.

Keywords: World, Indonesia, Earth Quake


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?