ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട കത്തുമായി പ്രധാനമന്ത്രി കാണാന്‍ അവസരം തേടി ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: (www.kvartha.com 12.08.2018) ഡല്‍ഹിക്ക് സമ്പൂര്‍ണ പദവി വേണമെന്ന് ആവശ്യപ്പെട്ട് പത്ത് ലക്ഷം പേരുടെ ഒപ്പുകള്‍ സ്വീകരിച്ച് ആം ആദ്മി പാര്‍ട്ടി. പത്ത് ലക്ഷം പേര്‍ ഒപ്പിട്ട കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ അവസരം തേടിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍. വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നിന്നുള്ള പത്ത് ലക്ഷം പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
ഡല്‍ഹി മന്ത്രി ഗോപാല്‍ റായിയാണ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് പതിനേഴാം തീയതിയാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന തീയതി. ജൂലൈ ഒന്ന് മുതല്‍ തന്നെ ആം ആദ്മി പാര്‍ട്ടി ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. 'ദില്ലി മാംഗേ അപ്നാ ഹഖ്' എന്ന പേരിലായിരുന്നു ക്യാമ്പയിന്‍.
ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി ലഭിച്ചാല്‍ ലഫ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അധികാര വടം വലി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. എത്രയും വേഗത്തില്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനാകുമെന്നും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പറയുന്നു.
ഒപ്പു ശേഖരണത്തിനായി മൂവായിരം കേന്ദ്രങ്ങളാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തുറന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: AAP believes that full statehood can end the tussle between Lieutenant Governor and the elected government and also pave way for faster implementation of the welfare schemes for the public.
Keywords: National, AAP, Delhi

Powered by Info News For You

Comments
Post a Comment