കേട്ടുകേള്‍വിയില്ലാത്ത പ്രളയദുരന്തം: രണ്ടുദിവസത്തിനിടെ പൊലിഞ്ഞത് 108 ജീവനുകള്‍

കേരളം (www.evisionnews.co): അടുത്ത കാലത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത പ്രളയത്തില്‍ സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ പൊലിഞ്ഞത് 108 ജീവനുകള്‍. ഇന്നലെ മാത്രം 62പേരാണ് മരിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു. ആയിരത്തോളം ആളുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് കാത്ത് കുടുങ്ങിക്കിടക്കുന്നത്. പാലക്കാട് ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ചു പേര്‍ക്ക് വേണ്ടി ഇന്നും തെരച്ചില്‍ തുടരുകയാണ്. 

പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന തീവ്രശ്രമം തുടരുകയാണ്. മത്സ്യബന്ധന ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും പ്രളയമേഖലകളിലെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരികയാണ്. ഇവിടങ്ങളിലേക്ക് കൂടുതല്‍ ഭക്ഷണം എത്തിക്കും. നാലു വിമാനങ്ങളില്‍ ഭക്ഷണം തിരുവനന്തപുരത്തെത്തിച്ചു. കൂടുതല്‍ വിമാനങ്ങള്‍ ഉടനെത്തും. വിവിധ സ്ഥലങ്ങള്‍ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതിനാല്‍ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും. അതിതീവ്ര മഴ ഉണ്ടാകില്ലന്നാണ് വിവരം. എന്നാല്‍ 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും. അതേസമയം വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമുള്ള ഭക്ഷണ വസ്ത്ര നിത്യോപയോഗ സാധനങ്ങളും മരുന്നുകളും പ്രളയ ബാധിത മേഖലകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?