കുടുങ്ങിക്കിടക്കുന്നവര്‍ 1077 ല്‍ വിളിക്കുക; വായുസേനയുടെ ഒരു സംഘം കോഴിക്കോട് എത്തി; ചാലക്കുടിയിലേക്ക് പുറപ്പെടും: ചാലക്കുടിയിലും നില ഗുരുതരം
തിരുവനന്തപുരം:(www.kvartha.com 16/08/2018) വെള്ളപ്പൊക്ക പ്രദേശത്ത് കടുങ്ങിക്കിടക്കുന്നവര്‍ 1077ല്‍ വിളിക്കണമെന്ന് അറിയിപ്പ്. ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതിനാണിത്. പലയിടത്തും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ആലുവയിലെ ഫ്‌ളാറ്റുകളില്‍ നിരവധി പേരാണ് ഉള്ളത്. ഭക്ഷണം പോലും ലഭ്യമല്ല. ഗേറ്റ് വരെ വെള്ളം കയറിയതിനാല്‍ പുറത്തുപോകാനോ ഭക്ഷണം പാകം ചെയ്യാനോ ഉള്ള സൗകര്യമില്ലെന്നും ഫ്‌ളാറ്റ് അധികൃതര്‍ പറയുന്നു.
ചാലക്കുടിയും വെള്ളം കയറി. അതീവ ഗുരുതരാവസ്ഥയാണ് ചാലക്കുടിയിലേത്. ആലുവ - ചാലക്കുടി ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ദേശീയപാതകളെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ട്രെയിന്‍ ഗതാഗതവും താറുമാറായതോടെ മറ്റു ജില്ലകളിലെ ബന്ധുവീടുകളിലേക്കും മറ്റും പോകുകയും ദുഷ്‌കരമാണ്.
ഹെലികോപ്റ്റര്‍ ഗതാഗതം സാധ്യമല്ലാത്ത പല സ്ഥലങ്ങളിലും ആളുകളുണ്ട്. ഇവിടേക്ക് തോണി മാര്‍ഗം മാത്രമാണ് പ്രതീക്ഷ. തോണികളുടെ അഭാവവും അപകട സാധ്യതയും ഏറെ വെല്ലുവിളിയാണ്. എറണാകുളം - പെരുമ്പാവൂര്‍ റോഡ് വെള്ളപ്പൊക്കത്തിലായതോടെ ഇതിലൂടെയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.
കോഴിക്കോടും മഴക്കെടുതിയും വെള്ളം കയറലും രൂക്ഷമാണ്. വായു സേനയുടെ ഒരു സംഘം കോഴിക്കോടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചാലക്കുടിയിലേക്ക് ഉടന്‍ സംഘം പുറപ്പെടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Flood, Trending,Heavy rain in Kerala, helpline number 1077

Powered by Info News For You

Comments
Post a Comment