പ്രളയക്കെടുതി: രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനിന്ന വീടുകള്‍ക്ക് 10,000 രൂപ, പൂര്‍ണമായും വീട് തകര്‍ന്നവര്‍ക്ക് 4 ലക്ഷം, സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം; സര്‍ക്കാര്‍ - പൊതുമേഖല ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
തിരുവനന്തപുരം:(www.kvartha.com 14/08/2018) കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതി നേരിട്ട പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ - പൊതുമേഖല ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. പൊതുമേഖലാ - സഹകരണ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ / പൊതു ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാനും അഭ്യര്‍ത്ഥിച്ചു.
ജനജീവിതം സാധാരണ നിലയിലാക്കുന്നതിനും നാട് പുനര്‍നിര്‍മ്മിക്കുന്നതിനും ഉതകുന്ന തീരുമാനങ്ങളാണ് മന്ത്രിസഭ യോഗം കൈകൊണ്ടത്.
ജനജീവിതം സാധാരണ നിലയിലാക്കുന്നതിനും നാട് പുനര്‍നിര്‍മ്മിക്കുന്നതിനും ഉതകുന്ന തീരുമാനങ്ങളാണ് മന്ത്രിസഭ യോഗം കൈകൊണ്ടത്.
* പ്രളയത്തിന്റെ തീവ്രതയും ദുരിതത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് നേരത്തെ പ്രഖ്യാപിച്ച 193 വില്ലേജുകള്‍ക്കു പുറമെ, പുതുതായി 251 വില്ലേജുകള്‍ കൂടി (ആകെ 444 വില്ലേജുകള്‍) പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.
* രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനില്‍ക്കുകയോ, മണ്ണിടിച്ചലില്‍ വീട് വാസയോഗ്യമല്ലാതാവുകയുമായ ചെയ്ത ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10,000 രൂപ നല്‍കാന്‍ തീരുമാനിച്ചു.
* പൂര്‍ണ്ണമായും തകര്‍ന്നതോ പൂര്‍ണ്ണമായും വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീട് ഒന്നിന് നാല് ലക്ഷം രൂപയും, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഇതിനു പുറമെ മൂന്ന് മുതല്‍ അഞ്ച് വരെ സെന്റ് സ്ഥലം വാങ്ങുന്നതിനായി പരമാവധി ആറ് ലക്ഷം രൂപയും മാനദണ്ഡപ്രകാരം നല്‍കാന്‍ തീരുമാനിച്ചു.

*ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതുമേഖലാ-സഹകരണ ബാങ്കുകള്‍ ഈടാക്കുന്ന കമ്മീഷനുകള്‍, എക്‌സ്‌ചേഞ്ച് ചാര്‍ജുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്കിംഗ് സമിതിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. യുഎഇ എക്‌സ്‌ചേഞ്ച് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് കമ്മീഷന്‍ ഒഴിവാക്കാമെന്ന് ബന്ധപ്പെട്ടവര്‍ സമ്മതിച്ചിട്ടുണ്ട്.
* ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
* നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിന് ഒരു തരത്തിലുള്ള കാലതാമസം വരാതെയും ഫീസ് ഇടാക്കാതെയും സമയബന്ധിതമായി നല്‍കുന്നതിന് അദാലത്തുകള്‍ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തലത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഫീസ് കൂടാതെ പുതിയ രേഖകള്‍ അനുവദിക്കുന്നതിന് 2018 സെപ്റ്റംബര്‍ 30 വരെ സമയം അനുവദിക്കും. അതോടൊപ്പം സെപ്റ്റംബര്‍ 3 മുതല്‍ 15 വരെയുള്ള തീയതികളില്‍ പ്രത്യേക അദാലത്തുകള്‍ നടത്തും.

* അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ ചുമതലയുള്ള മന്ത്രിമാരെയും ഒരു സെക്രട്ടറിതല ഉദ്യോഗസ്ഥനെയും പ്രത്യേകം ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. രേഖകള്‍ക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ സൗജന്യമായി സ്വീകരിക്കേണ്ടതും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കേണ്ട ഫീസ് സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചു.
* സമയബന്ധിതമായി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ഒരു മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതി അംഗങ്ങള്‍.
* മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും കൃഷിനാശം സംഭവിച്ചവര്‍ക്ക് മറ്റ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കു പുറമെ വിത്തും നല്‍കും.
* ഒന്നാംഘട്ട പ്രളയബാധ സമയത്ത് ബാങ്ക് വായ്പകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രളയബാധിത പ്രദേശങ്ങള്‍ക്കു കൂടി ബാധകമാക്കും.
* സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്താറുള്ള ഓണാഘോഷ പരിപാടികള്‍ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഓണാഘോഷ പരിപാടികള്‍ക്കായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ്/കമ്മീഷന്‍ ഒഴിവാക്കാന്‍ യു എ ഇ എക്‌സ്‌ചേഞ്ച്/ ലുലു എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ യു പി ഐ അധിഷ്ഠിതമായി സംഭാവനകള്‍ ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാരിന്റെ www.kerala.gov.in വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭാവനകള്‍ക്കുള്ള രസീതും ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റും തത്സമയം തന്നെ നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് കൗണ്ടറുകളില്‍ നല്‍കുന്ന തുകയ്ക്ക് ഒരു ദിവസത്തിനകം ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കില്‍ 155300 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
രക്ഷാപ്രവര്‍ത്തനത്തെ മുഖ്യമന്ത്രി പ്രശംസിച്ചു. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. മന്ത്രിമാര്‍ അവര്‍ക്ക് ചുമതലയുള്ള ജില്ലകളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സജീവമായിത്തന്നെ രംഗത്തുണ്ടായിരുന്നു. ദുരിതാശ്വാസകേന്ദ്രങ്ങളില്‍ ഭക്ഷണം, വസ്ത്രം, വെള്ളം, ശുചിമുറി എന്നിവ പരാതിക്കിടനല്‍കാത്തവിധം സജ്ജീകരിക്കുന്നതിന് കഴിഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായിത്തന്നെ പ്രവര്‍ത്തിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ജില്ലകളിലും തലസ്ഥാനത്തും പ്രവര്‍ത്തനമാരംഭിച്ചു. മഴ കനത്തതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്തനിവാരണസേനയുടെയും കര, വ്യോമ, നാവിക സേനകളുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനം ഏവരും ശ്ലാഘിച്ചിട്ടുള്ളതാണ്. സന്നദ്ധപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. ജില്ലാ കളക്ടര്‍മാരുടെയും എറണാകുളം, വയനാട് ജില്ലകളിലേക്ക് പ്രത്യേകം ചുമതലപ്പെടുത്തി അയച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും പങ്ക് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രതിനിധി സംഘമാണ് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള ചര്‍ച്ച നടത്തിയതും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയമൊന്നും സര്‍ക്കാര്‍ കാണുന്നില്ല. നാടിന്റെയും ജനങ്ങളുടെയും താല്‍പ്പര്യമാണ് പ്രധാനം. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കേന്ദ്രത്തില്‍ നടത്തിയ ഏകോപനവും കൂട്ടായ്മയുമാണ് രക്ഷാപ്രവര്‍ത്തനം കുറ്റമറ്റതാക്കാനും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും സഹായിച്ചത്. സമാനതകളില്ലാത്ത ദുരിതം നേരിടാന്‍ കൈയും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവരോടും സര്‍ക്കാര്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നും തുടര്‍ന്നും ഈ സഹകരണമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.
കേന്ദ്രത്തിന്റെ ഇടപെടല്‍
കേന്ദ്രത്തിന്റെ ഇടപെടല്‍
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇക്കാര്യത്തില്‍ ഇടപെടുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ആദരണീയനായ ഗവര്‍ണ്ണര്‍ നല്‍കിയ പങ്കും സംഭാവനയും മാതൃകാപരമാണ്. നമ്മുടെ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം സന്ദര്‍ശനം പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ പുതിയ സാഹചര്യം മനസ്സിലാക്കിയിരുന്നു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം 'കേരളത്തില്‍ ഇപ്പോള്‍ ഉണ്‍ണ്ടായ പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന്' കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വാര്‍ത്താമാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. 100 കോടി രൂപയുടെ അടിയന്തരസഹായവും അദ്ദേഹം വാഗ്ദാനം നല്‍കി.
1220 കോടി രൂപ അടിയന്തര കേന്ദ്രസഹായം നല്‍കണമെന്ന ആവശ്യം സംസ്ഥാനം രാജ്‌നാഥ് സിംഗിന്റെ മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി. പ്രാഥമികമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള ആവശ്യമാണ് ഉന്നയിച്ചത്. വെള്ളം ഇറങ്ങിക്കഴിഞ്ഞ ശേഷമേ കൃത്യമായ നഷ്ടം കണക്കാക്കാനാവൂ എന്നതിനാല്‍ വീണ്ടും കേന്ദ്ര സംഘത്തെ അയക്കണമെന്ന കാര്യവും സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണഫണ്‍ണ്ടിന്റെ മാര്‍ഗ്ഗരേഖയിലെ പരിമിതി കണക്കിലെടുത്ത് നഷ്ടത്തിന്റെ തീവ്രതയ്ക്കും വ്യാപ്തിക്കുമനുസൃതമായി നഷ്ടപരിഹാരം നല്‍കേണ്ടണ്‍തുണ്ടണ്‍് എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
മറ്റു സഹായങ്ങള്‍
മറ്റു സഹായങ്ങള്‍
അയല്‍സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കുകയുണ്‍ണ്ടായി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി വ്യക്തികളും സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ലോകത്തെങ്ങുമുള്ള മലയാളികള്‍ അവരുടേതായ സഹായങ്ങള്‍ നല്‍കുന്നതിന് സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ട്. നാടിന്റെ ദുരിതം എന്ന നിലയില്‍ ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്നതിന് വാര്‍ത്താമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവരും പങ്കുവഹിച്ചിട്ടുണ്ട്.
റെസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹ്യസംഘടനകള്‍ എന്നിവരും സഹായം എത്തിച്ചവരില്‍ ഉള്‍പ്പെടുന്നു. ഐ.ടി കമ്പനികളും ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്‍ണ്ടായിരുന്നു. ആഘോഷങ്ങള്‍ക്ക് കരുതിവച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയവര്‍, വില്‍ക്കാന്‍ വച്ച കമ്പിളിപ്പുതപ്പ് ദുരിതാശ്വാസക്യാമ്പില്‍ വിതരണം ചെയ്ത ഇതര സംസ്ഥാനക്കാരന്‍, ആദ്യശമ്പളം സംഭാവന നല്‍കിയവര്‍, എല്ലാറ്റിനുമുപരി അണ്ണാന്‍കുഞ്ഞും തന്നാലായതുപോലെ കുട്ടികള്‍ പോലും തങ്ങളുടെ സമ്പാദ്യക്കുടുക്കകളിലെ പണം മുഖ്യമന്ത്രിക്ക് അയച്ചുതന്നതും കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Chief Minister, Cabinet, Cabinet decision 14.08.2018

Powered by Info News For You

Comments
Post a Comment