പ്രളയക്കെടുതിയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ടായത് 1000 കോടിയുടെ നഷ്ടം

നെടുന്പാശേരി: (www.kvartha.com 20.08.2018) പ്രളയക്കെടുതിയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ടായത് 1000 കോടിയുടെ നഷ്ടം. പ്രാഥമിക കണക്കാണ് പുറത്തുവന്നിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് വിമാനത്താവളം പൂര്‍ണമായും അടച്ചിരുന്നു. വിമാനങ്ങള്‍ ഇറങ്ങാതെ വന്നതുമൂലമുണ്ടായ നഷ്ടങ്ങള്‍ കൂടാതെയാണ് 1000 കോടിയുടെ നഷ്ടം നേരിട്ടതെന്നാണ് അധികൃതര്‍ അറിയിച്ചത്.
Flood: 1000 Cr lose for Kochi International airport, Kerala, Kochi, Nedumbassery Airport, News, Flood, Rain,

വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തിലാണ് ജോലികള്‍ നടക്കുന്നത്. യന്ത്രസാമഗ്രികളും 500 താത്കാലിക തൊഴിലാളികളെയുമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. റണ്‍വേയിലെ ചെളി കഴുകിക്കളയുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. കൂടാതെ വെള്ളം കയറിയ ടെര്‍മിനുകളിലെ യന്ത്രങ്ങളും വൃത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്. വിമാനത്താവളം 26ന് തുറക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Flood: 1000 Cr lose for Kochi International airport, Kerala, Kochi, Nedumbassery Airport, News, Flood, Rain.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?