ജനനം മുതല്‍ രണ്ടു വയസുവരെ ആദ്യ 1000 ദിന പരിപാടി അട്ടപ്പാടിക്കു പുറമേ 10 പുതിയ ഐ.സി.ഡി.എസുകളിലേക്ക്
തിരുവനന്തപുരം: (www.kvartha.com 15.08.2018) ഗര്‍ഭാവസ്ഥയിലെ ഒമ്പതു മാസം മുതല്‍ കുട്ടിയ്ക്ക് രണ്ട് വയസ് തികയുന്നതുവരെയുള്ള ആദ്യ 1000 ദിന പരിപാടി അട്ടപ്പാടിക്ക് പുറമേ 10 ഐ.സി.ഡി.എസ്. പ്രോജക്ടുകളിലേക്ക് വ്യാപിപ്പിക്കാന്‍ 1,29,80,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ. അട്ടപ്പാടിക്ക് പുറമേ മലയോര, തീരദേശ ഐ.സി.ഡി.എസുകളിലേക്കു കൂടിയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്, പത്തനംതിട്ടയിലെ റാന്നി അഡീഷണല്‍, ആലപ്പുഴയിലെ മുതുകുളം, ഇടുക്കിയിലെ ദേവികുളം അഡീഷണല്‍, കോട്ടയത്തെ ഈരാട്ടുപേട്ട, തൃശൂരിലെ തളിക്കുളം, മലപ്പുറത്തെ നിലമ്പൂര്‍ അഡീഷണല്‍, വയനാടിലെ മാനന്തവാടി, കണ്ണൂരിലെ ഇരിട്ടി, കാസര്‍കോട് ജില്ലയിലെ കാസര്‍കോട് അഡീഷണല്‍ എന്നീ ഐ.സി.ഡി.എസ്. പ്രോജക്ടുകളിലേക്കാണ് വ്യാപിപ്പിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ജാതക് ജനനിയുമായും അടുത്തിടെ രൂപം നല്‍കിയ പോഷണ്‍ അഭിയാനുമായും (സമ്പുഷ്ട കേരളം) സംയോജിപ്പിച്ച് കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷണമൂല്യം സംബന്ധിച്ച് ഗൈനക്കോളജിസ്റ്റിന്റേയും പീഡിയാട്രീഷ്യന്റേയും വിദഗ്ധോപദേശം നേടിയ ശേഷം മാത്രമായിരിക്കണം ഉത്പന്നം തെരഞ്ഞെടുക്കേണ്ടത് എന്ന നിബന്ധനകളോടെയാണ് ആദ്യ 1000 ദിന പദ്ധതി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുട്ടിയുടെ സമഗ്ര വളര്‍ച്ചയില്‍ അതീവ പ്രാധാന്യമുള്ളതാണ് ഗര്‍ഭാവസ്ഥയിലെ ഒമ്പതു മാസം മുതല്‍ കുട്ടിയ്ക്ക് രണ്ട് വയസ് തികയുന്നതുവരെയുള്ള ആദ്യ 1000 ദിനങ്ങള്‍. അതിനാല്‍ തന്നെ ഈ ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നിന് വേണ്ടിയും 2013 ലെ വര്‍ദ്ധിച്ച ശിശു മരണങ്ങളുടെ പശ്ചാത്തലത്തിലാണ് അട്ടപ്പാടി മേഖലയില്‍ ആദ്യ 1000 ദിന പരിപാടി ആരംഭിച്ചത്.
ഗര്‍ഭിണികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക തെറാപ്യൂട്ടിക് ഫുഡ് എന്നീ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നതാണ്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ മൂന്ന് മാസത്തിലൊരിക്കലാണ് ഗര്‍ഭിണികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഗര്‍ഭിണികളുടെ തൂക്കം ബി.പി. എന്നിവ പരിശോധിക്കുന്നതോടൊപ്പം ഇവര്‍ക്കുള്ള പ്രത്യേക തെറാപ്യൂട്ടിക് ഫുഡ് പാക്കറ്റുകള്‍ ഇവിടെ വെച്ച് വിതരണം ചെയ്യുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്ന ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന സമ്മാനകിറ്റില്‍ 15 കി.ഗ്രാം. തെറാപ്യൂട്ടിക് ഫുഡിന് പുറമെ ഫോളിക് ആസിഡ് ഗുളികകള്‍, പ്രസവം സംബന്ധിച്ച ബ്രോഷറുകള്‍, സമ്പൂര്‍ണ മുലയൂട്ടലിന്റെ പ്രാധാന്യം സംബന്ധിച്ച ബുക്ക് ലെറ്റ്, മുലപ്പാല്‍ ഉണ്ടാകുന്നതിനുള്ള ആഹാരരീതികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
അങ്കണവാടി വര്‍ക്കര്‍മാര്‍ ഈ ഗര്‍ഭിണികളെ കൃത്യമായി നിരീക്ഷിക്കുകയും ഗര്‍ഭിണിയുടെ തൂക്കത്തില്‍ വരുന്ന വ്യത്യാസം, പ്രസവത്തിന്റെ വിവരങ്ങള്‍, കുട്ടിയുടെ ജനനതൂക്കം എന്നിവ ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്യുന്നു. ആദ്യ 1000 ദിന പരിപാടിയുടെ ഇംപാക്ട് കണക്കാക്കാക്കുവാന്‍ ഇത് സഹായകരമാകും. ആദ്യ 1000 ദിനവുമായി ബന്ധപ്പെട്ട ബോധവല്‍കരണ ക്ലാസുകളും മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും.
കേരളത്തില്‍ കുറഞ്ഞ ജനനഭാരത്തോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനായി ആദ്യ 1000 ദിന പദ്ധതിയുടെ ഭാഗമായി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക തെറാപ്യൂട്ടിക് ഫുഡ് കടുംബശ്രീ വഴി ലഭ്യമാക്കുന്നു. ആരോഗ്യമുള്ള ജനവിഭാഗമാണ് ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്ന ആശയം മുന്നില്‍ കണ്ടുകൊണ്ട് 1975ല്‍ ആരംഭിച്ച ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി അഥവാ ഐ.സി.ഡി.എസ്. സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കിവരുന്ന ഈ ബൃഹത് പദ്ധതിയില്‍ ഇന്ന് 258 ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴില്‍ 32,986 അംഗന്‍വാടികളും 129 മിനി അംഗന്‍വാടികളും പ്രവര്‍ത്തിച്ചു വരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സമഗ്ര ശിശു വികസനത്തിനാവാശ്യമായ വ്യത്യസ്ത സേവനങ്ങള്‍ ഒരേസമയം ഒരേ സ്ഥലത്തുനിന്ന് ലഭ്യമാക്കി മാനവശേഷി വികസനം ലക്ഷ്യമാക്കി മാതൃ ശിശു ക്ഷേമ സേവനങ്ങള്‍ ഒരുമിച്ച് ഉറപ്പുവരുത്തുകയാണ് ഐ.സി.ഡി.എസ്. പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Minister, Health & Fitness, Health Minister, Health, 1000 Day project Spreading to 10 ICDS
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment