വിസയുടെ കാര്യം സംസാരിക്കാനെന്ന വ്യാജേന യുവതിയെ സുഹൃത്തിന്റെ ഫ് ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡനം; യുവാവിന് ദുബൈയില്‍ 10 വര്‍ഷം തടവ്

ദുബൈ: (www.kvartha.com 03.08.2018) വിസയുടെ കാര്യം സംസാരിക്കാനെന്ന വ്യാജേന യുവതിയെ സുഹൃത്തിന്റെ ഫ് ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ എമിറൈറ്റ് പൗരനായ യുവാവിന് ദുബൈയില്‍ 10 വര്‍ഷം തടവ്. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 29 കാരിയായ മൊറോക്കന്‍ യുവതിയാണ് പരാതിക്കാരി.

മാര്‍ച്ച് 12ന് പുലര്‍ച്ചെ സുഹൃത്തിനൊപ്പമുണ്ടായിരുന്ന യുവതിയെ യുവാവ് ഫോണില്‍ വിളിക്കുകയും തന്റെ സുഹൃത്തിന്റെ കാലാവധി കഴിഞ്ഞ വിസയുടെ കാര്യം സംസാരിക്കാന്‍ ഫ് ളാറ്റില്‍ വരണമെന്ന് അറിയിക്കുകയുമായിരുന്നു. 

Employee gets 10-year jail term for molesing illegal resident, Dubai, News, Molestation, Court, Complaint, Police, Prison, Gulf, World

തുടര്‍ന്ന് ഫ് ളാറ്റില്‍ എത്തിയ യുവതിയെ കിടപ്പു മുറിയിലേക്ക് ബലമായി കൊണ്ടു പോയ യുവാവ് മര്‍ദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തിന് ശേഷം ഫ് ളാറ്റിലുണ്ടായിരുന്ന യുവാവിന്റെ സുഹൃത്തും ശാരീരികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായും യുവതിയുടെ മൊഴിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Employee gets 10-year jail term for molesing illegal resident, Dubai, News, Molestation, Court, Complaint, Police, Prison, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?