10 ഹെലികോപ്റ്റര്‍, 12,000 ടണ്‍ അവശ്യസാധനങ്ങള്‍; വ്യോമമാര്‍ഗം ഭക്ഷണമെത്തിക്കല്‍ ഊര്‍ജിതം

തിരുവനന്തപുരം: (www.kvartha.com 19/08/2018) പ്രളയബാധിത മേഖലകളിലെത്തിക്കുന്നതിനായി ഞായറാഴ്ച തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്ററില്‍ അയച്ചത് 12,000 കിലോ അവശ്യ വസ്തുക്കള്‍. ചെങ്ങന്നൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ പ്രളയ മേഖലകളില്‍ രാവിലെ മുതല്‍ ഇവ വിതരണം ചെയ്യുന്നുണ്ട്. പത്തു ഹെലികോപ്റ്ററുകളിലായാണു ലോഡുകള്‍ അയച്ചത്.


പുലര്‍ച്ചെ അഞ്ചു ഹെലികോപ്റ്ററുകളിലായി 5.1 ടണ്‍ അവശ്യ വസ്തുക്കള്‍ കയറ്റിയയച്ചതായി റെവന്യൂ അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെ ട്രിപ്പായി നാലു ഹെലികോപ്റ്ററുകളില്‍ 5.3 ടണ്ണും ഉച്ചകഴിഞ്ഞ് ഒരു ഹെലികോപ്റ്ററില്‍ 1.4 ടണ്ണും അയച്ചു. അവശ്യവസ്തുക്കള്‍ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍
സംഭരിച്ച് ഹെലികോപ്റ്ററുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.

റോഡ് മാര്‍ഗം കൊണ്ടുപോകുന്ന ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ തടസമുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണു ഹെലികോപ്റ്ററില്‍ വിതരണം നടക്കുന്നത്. വെള്ളപ്പൊക്കം ദുരിതം വിതച്ച എല്ലാ സ്ഥലങ്ങളിലും ഭക്ഷണം എത്തിക്കുന്നതിനുവേണ്ടി കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എയര്‍ഡ്രോപ്പിങിന് ഉപയോഗിക്കുന്നുണ്ട്. കഴിയുന്നത്ര അവശ്യ മരുന്നുകളും ഹെലികോപ്റ്ററില്‍ വിതരണത്തിനു കൊണ്ടുപോകുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Flood, Rain, Helicopter, Food, Trending,  relief camp,  Food and other essentials sent to relief camps through Chopper 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?