കാടങ്കോട് മൂലക്കല്‍ രാജേഷ് വധം: ഒന്നാം പ്രതിക്ക് 10 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ
ചെറുവത്തൂര്‍: (www.kasargodvartha.com 23.08.2018) പ്രമാദമായ ചെറുവത്തുര്‍ കാടങ്കോട് മൂലക്കല്‍ രാജേഷ് (28) വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒന്നാം പ്രതിക്ക് 10 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഒന്നാം പ്രതി കാടങ്കോട്ടെ ടി.വി. വിശ്വംഭരനെ (50) യാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികം തടവ് അനുഭവിക്കണം.പിഴസംഖ്യ രാജേഷിന്റെപിതാവിന് നല്‍കാനും കോടതി ഉത്തരവിട്ടു. വിക്ടിംഗ് കോമ്പന്‍സേഷന്‍ സ്‌കീം മുഖാന്തരം ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വഴി രാജേഷിന്റെ മാതാപിതാക്കള്‍ക്ക് സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷ വിധിച്ചത്.
കേസിലെ രണ്ടാം പ്രതി കെ രാജനെ നേരത്തെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയായിരുന്ന മാടായി സുകുമാരനെ പോലീസ് മാപ്പുസാക്ഷിയാക്കിയിരുന്നു. 2007 ജൂലൈ 10നാണ് രാജേഷ് മടക്കര ഫിഷിംഗ് ഹാര്‍ബറില്‍ വെച്ച് കൊല്ലപ്പെട്ടത്.മ്യതദേഹം പുഴയില്‍ തളുകയായിരുന്നു. പിറ്റേ ദിവസം മടക്കര പുഴയിലാണ് മൃതദേഹം കാണപ്പെട്ടത്.
ലോക്കല്‍ പോലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന്റെ പട്ടികയില്‍പ്പെടുത്തി തുടക്കത്തില്‍ പോലീസ് സംഭവത്തെ ലഘൂകരിക്കുകയും ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മൂന്നുപേര്‍ക്കെതിരേ കേസെടുക്കുകയുമായിരുന്നു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2008 മെയ് മാസമാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് സി .ഐയായിരുന്ന കെ വി വേണുഗോപാലാണ് കേസ് അന്വേഷണം നടത്തി മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും മൂന്നു പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തത്.
മടക്കര ബോട്ടുജെട്ടിയില്‍ ബോട്ടില്‍ വെച്ച് മീന്‍ പൊരിക്കുകയായിരുന്ന മാടായി സുകുമാരന്‍, മൂലക്കാല്‍ രാജേഷ് എന്നിവരുമായി ഈ സമയം അവിടെയെത്തിയ വിശ്വംഭരന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇത് സംഘട്ടനത്തില്‍ കലാശിക്കുയും മുറിവേറ്റ രാജേഷിനെ പുഴയിലേക്ക് തള്ളിയിട്ടെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 2011 ലാണ് കോടതി അനുമതിയോടെ മൂന്നാം പ്രതിയെ മാപ്പു സാക്ഷിയാക്കിക്കൊണ്ട് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 50 ഓളം സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി.
Also Read:
പ്രമാദമായ കാടങ്കോട് മൂലക്കല്‍ രാജേഷ് വധം: ഒന്നാം പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി, രണ്ടാം പ്രതിയെ വെറുതെവിട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Cheruvathur, Kasaragod, Top-Headlines, Court, Sentenced, Police, Murder-case,Rajesh murder case: 10 years imprisonment and one lakh penalty for accused
< !- START disable copy paste -->æææææææææææææææææææææææææææææææææææ

Powered by Info News For You

Comments
Post a Comment