ബൈക്കിടിച്ച് സ്്ത്രീ മരിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): ബൈക്കിടിച്ച് സ്ത്രീ മരിച്ചു. കൊളവയല്‍ ഉപാസന ക്ലബിന് സമീപം താമസിക്കുന്ന കുമാരന്റെ ഭാര്യ കുഞ്ഞിപ്പെണ്ണാ (60)ണ് മരിച്ചത്. ഇന്ന് ആറരയോടെയാണ് മഡിയന്‍ കെ.എച്ച്.എം. സ്‌കൂളിന് സമീപമാണ് അപകടം. തലയില്‍ പൊതിച്ച തേങ്ങ ചുമടുമായി റോഡു മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: സുനില്‍ കുമാര്‍, സുജിത്ത്, സുധ, സുമി. മരുമക്കള്‍: സന്തോഷ്, ജിന്‍സി, സ്നേഹ രതിഷ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ലക്ഷമണന്‍. നാരായണി, സുമതി.Powered by Info News For You
Comments
Post a Comment