ഈ 'കള്ളന്‍' ബോക്‌സോഫീസ് കൊള്ളയടിക്കുമെന്നുറപ്പ്; കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ട്രെയ്രിലര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു, വീഡിയോ കാണാം

കൊച്ചി: (www.kvartha.com 09.07.2018) ബോക്‌സ് ഓഫീസ് കൊള്ളയടിക്കാന്‍ അവന്‍ വരുന്നു, കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തുന്ന 'കായംകുളം കൊച്ചുണ്ണി'യുടെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അതിഥി താരമായെത്തുന്ന മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആദ്യ ട്രെയിലര്‍ പുറത്തുവിട്ടത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഐതിഹ്യമാലയില്‍ നിന്ന് എന്ന് പറഞ്ഞ് തുടങ്ങുന്ന ട്രെയിലര്‍ തന്നെ പ്രേക്ഷകരെ തിയറ്ററിലെത്താന്‍ പ്രേരിപ്പിക്കുന്നതാണ്. ചരിത്ര പാശ്ചതലത്തില്‍ കഥപറയുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ ഇത്തിക്കര പക്കിയായി വേഷമിടുന്ന മോഹന്‍ലാലിനെ സര്‍െ്രെപസ് എന്‍ട്രിയാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്.


കൊച്ചുണ്ണിയുടെ നായികയായി പ്രിയാ ആനന്ദ് വേഷമിടുന്നു. കന്നഡ നടി പ്രിയങ്ക തിമ്മേഷ്, ബാബു ആന്റണി, സണ്ണി വെയിന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബി സഞ്ജയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് ബോളിവുഡ് സിനിമകളുടെ ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ശബ്ദ സംവിധാനം പ്രശസ്ത സൗണ്ട് ഡിസൈനര്‍ സതീഷ് ആണ്. ചിത്രം ഈ ഓണക്കാലത്ത് തീയേറ്ററുകളിലെത്തും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Entertainment, News, Video, Box Office, Nivin Pauly, Cinema, Mohanlal, Kayamkulam Kochunni Official Trailer


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?