ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവല്ല: (www.kvartha.com 28.07.2018) ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവല്ല ചുമത്ര വലിയ വീട്ടില്‍ തടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ഗോപാലകൃഷ്ണന്റെ മകന്‍ വിജയകൃഷ്ണനെ (28)യാണ് തിരുവല്ല രാമന്‍ ചിറയിലുളള സ്വകാര്യ ബാങ്കിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്. ഐ.എസ്.ആര്‍.ഒ. വട്ടിയൂര്‍കാവ് ശാഖയില്‍ ഡ്രൈവര്‍ തസ്തികയിലേക്കുളള ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ വത്തിയൂര്‍ അനുരാഗിന്റെ പക്കല്‍ നിന്നും നാല്‍പ്പതിനായിരം രൂപ തട്ടിയെടുത്തതായിട്ടുളള പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇത്തരത്തില്‍ ഇയാള്‍ മുപ്പതോളം പേരില്‍ നിന്നായി പണം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. രാജപ്പന്‍, എസ്.ഐ. ബി. വിനോദ്കുമാര്‍, എ.എസ്.ഐ.മാരായ കെ.ഉണ്ണി, ജി.ജോണ്‍, സിവില്‍ പോലീസ് ഓഫീസര്‍ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Local-News, Pathanamthitta, Arrest, Police, Cheating, Cheating case; Youth arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?