ദുരിതം വിതച്ച് മുംബൈയില്‍ കനത്ത മഴ തുടരുന്നു; അന്ധേരിയില്‍ റെയില്‍വെ നടപ്പാലം തകര്‍ന്നുവീണു, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

മുംബൈ: (www.kvartha.com 03.07.2018) കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയില്‍ റെയില്‍വേ നടപ്പാലം തകര്‍ന്നുവീണു. ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെയാണ് പാലം തകര്‍ന്നത്. അന്ധേരി ഈസ്റ്റിനെയും അന്ധേരി വെസ്റ്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോഖലെ പാലമാണ് തകര്‍ന്നത്. ദിവസവും ആയിരക്കണക്കിന് പേരാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. അഞ്ചു പേര്‍ക്ക് നിസാര പരിക്കേറ്റതൊഴിച്ചാല്‍ സാരമായ അപായമില്ല.

പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിറുത്തിവച്ചു. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ റെയില്‍വേ പാളത്തിലേക്ക് വീണിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. ട്രെയിനുകള്‍ പലതും പല സ്ഥലങ്ങളിലായി പിടിച്ചിട്ടിരിക്കുകയാണ്. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അഗ്‌നിശമന സേനയും പോലീസും ശ്രമിച്ചു വരികയാണ്.

Bridge Collapses At Mumbai's Andheri Station, 5 Injured, Mumbai, News, Rain, Railway, Railway Track, Injured, Police, Warning, National, Video

അവശിഷ്ടങ്ങളില്‍ കുടുങ്ങിയ രണ്ടു പുരുഷന്‍മാരെയും ഒരു സ്ത്രീയെയും രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. റെയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

 Bridge Collapses At Mumbai's Andheri Station, 5 Injured, Mumbai, News, Rain, Railway, Railway Track, Injured, Police, Warning, National, Video

തിങ്കളാഴ്ച രാത്രി മുതല്‍ മുംബൈയില്‍ കനത്ത മഴയാണ് പെയ്യുന്നത്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bridge Collapses At Mumbai's Andheri Station, 5 Injured, Mumbai, News, Rain, Railway, Railway Track, Injured, Police, Warning, National, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?