സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രക്കാരന്‍ ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു

നീലേശ്വരം: (www.kasargodvartha.com 08.07.2018) സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രക്കാരന്‍ ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു. കഴിഞ്ഞദിവസം നീലേശ്വരം ചതുരക്കിണറിലാണ് സംഭവം. നീലേശ്വരത്തു നിന്നും കാലിച്ചാംപൊതിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസിന്റെ ഗ്ലാസാണ് ചതുരക്കിണറിലെ അഭിലാഷ് എന്ന യുവാവ് എറിഞ്ഞു തകര്‍ത്തത്. അഭിലാഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

അക്രമത്തില്‍ ബസിലുണ്ടായിരുന്ന കാലിച്ചാംപൊതിയിലെ എം വി അനില്‍ കുമാറിന്റെ കൈക്ക് പരിക്കേറ്റു. അനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചില്ല് തകര്‍ത്തതില്‍ 12,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Bus, Attack, Crime, Attack against Bus; Case against Youth
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?