ജയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയടക്കം മൂന്നു മലയാളികള്‍ക്ക് പരിക്ക്
ജയ്പൂര്‍ (www.evisionnews.co): രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയടക്കം മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റു. കാസര്‍കോട്ടെ പഴയകാല സ്ത്രീരോഗ വിദഗ്ദ ഡോക്ടര്‍ ടി.കെ പാര്‍വതിയുടെ ഭര്‍ത്താവും ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും ഫ്രീമേഴ്‌സന്‍ ലോഡ്ജ് ബ്രദേഴ്‌സുമായ സതീഷ്‌കോളശ്ശേരി, കൊച്ചിയിലെ വനിതാ പ്രവര്‍ത്തക ദീപ മേനോന്‍ ഡോ. അശ്വിന്‍ സതീഷ്, കെ. സനിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കവെ ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ കയറി പിന്‍വശത്തെ ടയര്‍ പൊട്ടി തെറിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ ജയ്പ്പൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഔദ്യോഗികാവശ്യാര്‍ത്ഥം യാത്രക്കിടയിലായിരുന്നു അപകടം.
Powered by Info News For You

Comments
Post a Comment