അക്രമിക്കപ്പെട്ട നടിയും ദിലീപും അമ്മയുടെ ഭാഗം; കുറ്റക്കാരനല്ലെന്ന് കോടതിയില്‍ തെളിഞ്ഞാല്‍ ദിലീപിന് സംഘടനയില്‍ തിരിച്ചെത്താം, ജനറല്‍ ബോഡിയില്‍ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്, അന്നാരും എതിരു പറഞ്ഞില്ലെന്നും മോഹന്‍ലാല്‍
കൊച്ചി: (www.kvartha.com 09.07.2018) അക്രമിക്കപ്പെട്ട നടിയും ദിലീപും അമ്മയുടെ ഭാഗമാണെന്നും കുറ്റക്കാരനല്ലെന്ന് കോടതിയില്‍ തെളിഞ്ഞാല്‍ ദിലീപിന് സംഘടനയില്‍ തിരിച്ചെത്താം എന്നും അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ജനറല്‍ ബോഡിയില്‍ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. എന്നാല്‍ അന്നാരും അതിന് എതിരു പറഞ്ഞില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.
ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് അവയ്‌ലബിള്‍ അംഗങ്ങളുടെ യോഗം ചേര്‍ന്നാണ്. അത് സമ്പൂര്‍ണ യോഗമായിരുന്നില്ലെന്നും മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും മോഹന്‍ലാല്‍ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്നത് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗമല്ല. എക്‌സിക്യൂട്ടീവ് ചേര്‍ന്നശേഷം ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തും.
ജനറല്‍ ബോഡിയില്‍ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറല്‍ ബോഡി യോഗത്തില്‍ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞില്ല. ആര്‍ക്കുവേണമെങ്കിലും അഭിപ്രായം പറയാം. എന്നാല്‍ ആരും എതിര്‍ത്തൊന്നും പറഞ്ഞില്ല. വനിതാ അംഗങ്ങള്‍ അടക്കം യോഗത്തില്‍ മൗനം പാലിച്ചു. ദിലീപ് വിഷയത്തില്‍ അമ്മ രണ്ടായി പിളരുന്ന സ്ഥിതിയില്‍ വരെയെത്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ജനറല്‍ ബോഡിക്കുശേഷം മാധ്യമങ്ങളെ കാണേണ്ടതായിരുന്നു. യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്തത് തെറ്റാണെന്നും ലാല്‍ വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്നു പറയുന്നവര്‍ക്ക് യോഗത്തില്‍ വന്ന് ഇക്കാര്യം ഉന്നയിക്കാമായിരുന്നു. ഒരാളെങ്കിലും ഇക്കാര്യം ഉന്നയിച്ചെങ്കില്‍ തിരുത്തുമായിരുന്നു. ദിലീപ് ഇപ്പോഴും അമ്മയ്ക്കു പുറത്താണ്. അന്ന് എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ല. അതിനാല്‍ ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ ആരും എതിരു പറഞ്ഞിട്ടില്ല.
ദിലീപ് സംഘടനയിലേക്കു വരുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ കാര്‍മേഘമെല്ലാം മാറി ദിലീപ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാല്‍ അദ്ദേഹത്തിനു തിരിച്ചുവരാം. ആ പെണ്‍കുട്ടിയും കുറ്റാരോപിതനും ഞങ്ങളുടെ സംഘടനയുടെ ഭാഗമാണ്. സത്യാവസ്ഥ തെളിയണം.
രാജിവെച്ചതായി പറയുന്ന നാലു പേരില്‍ രണ്ടുപേര്‍ മാത്രമേ രാജി വച്ചുള്ളൂ, ഭാവനയും രമ്യ നമ്പീശനും മാത്രമാണ് സംഘടനയ്ക്കു രാജിക്കത്ത് നല്‍കിയത്. ബാക്കി രണ്ടുപേരുടെ കത്ത് തിങ്കളാഴ്ച 11.30 മണിവരെ ലഭിച്ചിട്ടില്ല. രാജി വച്ചവര്‍ തിരിച്ചുവന്നാല്‍ അത് അമ്മ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും. അവരെന്തുകൊണ്ട് രാജി വച്ചെന്നു വിശദീകരിക്കേണ്ടിവരും. ഞങ്ങളുടേത് 487 പേരുടെ സംഘടനയാണല്ലോ.
ദിലീപ് അവസരങ്ങള്‍ തടഞ്ഞുവെന്ന ആരോപണം പരാതിയായി നടി ഇതുവരെ കത്തു നല്‍കിയിട്ടില്ല. പുരുഷമേധാവിത്വം എന്നു പറയരുത്. അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ട് ഞങ്ങള്‍ക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യം.
സീരിയല്‍ നടി നിഷ സാരംഗിന്റെ വിഷയത്തില്‍ അമ്മ അവര്‍ക്കൊപ്പം തന്നെയാണ്. വിഷയം അറിഞ്ഞപ്പോള്‍ ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്നാണ് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവിലെ (ഡബ്ല്യുസിസി) അംഗങ്ങള്‍ കൂടിയായ നടിമാര്‍ രാജിവച്ചത്. നടനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളുമായി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നടിമാരായ രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവര്‍ കത്തു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയായിരുന്നു തിങ്കളാഴ്ച യോഗം നടന്നത്.
ഡബ്‌ളിയു.സി.സി ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന ശേഷം അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. തുടക്കം മുതല്‍ തന്നെ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് 'അമ്മ' നില്‍ക്കുന്നത്. ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amma executive meet progressing; WCC not informed, Kochi, News, Press meet, Trending, Cinema, Entertainment, Controversy, Video, Kerala.
Powered by Info News For You

Comments
Post a Comment