ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ പച്ചത്തെറി പറഞ്ഞ യുവാവിനെതിരെ പരാതി

കാസര്‍കോട്: (www.kasargodvartha.com 10.07.2018) ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ അഡ്മിറ്റ് ചെയ്യാത്തതിന്റെ പേരില്‍ വനിതാ ഡോക്ടറെ പച്ചത്തെറി പറഞ്ഞ യുവാവിനെതിരെ പോലീസില്‍ പരാതി. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ വയറുവേദനയുമായെത്തിയ യുവാവാണ് വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ് അപമാനിച്ചത്.

പരിശോധിക്കുന്നതിനു മുമ്പ് തന്നെ അഡ്മിറ്റ് ചെയ്യണമെന്ന് യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധനയ്ക്ക് തയ്യാറാകാതെ യുവാവ് കേട്ടാലറക്കുന്ന ഭാഷയിലാണ് വനിതാ ഡോക്ടറെ തെറിവിളിച്ചത്. പിന്നീട് ഇയാള്‍ ക്ഷുഭിതനായി ഇറങ്ങിപ്പോവുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി പരിശോധിച്ച് യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, news, General-hospital, Youth, complaint, Doctor, Treatment, obscenity against Lady doctor; complaint lodged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?