സാക്കീര്‍ നായിക് ഉടന്‍ ഇന്ത്യയിലെത്തുമെന്ന് മലേഷ്യന്‍ പോലീസ്
ന്യൂഡല്‍ഹി: (www.kvartha.com 04.07.2018) പ്രമുഖ മത പ്രബോധകനും പ്രാസംഗീകനുമായ സാക്കീര്‍ നായിക് ഇന്ന് (ബുധനാഴ്ച) ഇന്ത്യയിലെത്തുമെന്ന് മലേഷ്യന്‍ പോലീസ് ഓഫീസര്‍. പ്രമുഖ ദേശീയ ചാനലായ എന്‍ ഡി ടി വിക്കാണ് ഉദ്യോഗസ്ഥന്റെ അറിയിപ്പ് ലഭിച്ചത്.
ജൂണില്‍ സാക്കീര്‍ നായിക് സമര്‍പ്പിച്ച ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തന്റെ മൗലീക അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചാണ് സാക്കീര്‍ നായിക് കോടതിയില്‍ പരാതി നല്‍കിയത്. തനിക്കെതിരായ ക്രിമിനല്‍ കേസിന്റെ നിലവിലെ സ്റ്റാറ്റസും അദ്ദേഹം കോടതിയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു. കൂടാതെ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ മുംബൈ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ നടപടിയേയും സാക്കീ നായിക്ക് ചോദ്യം ചെയ്തിരുന്നു.
ധാക്കയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതോടെയാണ് സാക്കീര്‍ നായിക്കിനെതിരെ എന്‍ ഐ എ അന്വേഷണം ആരംഭിച്ചത്. ബോംബ് സ്‌ഫോടനകേസിലെ രണ്ട് പ്രതികള്‍ സാക്കീര്‍ നായിക്കിന്റെ അനുയായികളാണെന്ന് ബംഗ്ലാദേശ് പോലീസ് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് എന്‍ ഐ എ സാക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളും മറ്റും പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ കേസ് എടുക്കുകയായിരുന്നു. ഇതിനിടെ സാക്കീര്‍ നായിക് ഇന്ത്യ വിടുകയും മലേഷ്യയില്‍ അഭയം തേടുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Zakir Naik, Malaysia

Powered by Info News For You

Comments
Post a Comment