ഇന്ത്യക്കാരനാണെന്ന വ്യാജേന വിവാഹം കഴിക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ സ്വദേശിയെ യുവതി കുടുക്കി; വിവാഹത്തിന് താല്‍പര്യം പ്രകടിപ്പിച്ചത് ലണ്ടനിലെ ഡോക്ടറാണെന്ന് പറഞ്ഞ്

മുംബൈ: (www.kvartha.com 19.07.2018) ഇന്ത്യക്കാരനാണെന്ന വ്യാജേന വിവാഹം കഴിക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ സ്വദേശിക്ക് യുവതിയുടെ മുട്ടന്‍പണി. യുവാവ് വിവാഹം കഴിക്കാന്‍ നോക്കിയത് ലണ്ടനിലെ ഡോക്ടറായി ജോലിചെയ്യുന്നുവെന്ന് പറഞ്ഞാണ്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവതിയെ വിവാഹാലോചനയുമായി പാക്കിസ്ഥാന്‍ യുവാവ് സമീപിച്ചത്.
Pak Man Answered Matrimonial Site As Indian, Mumbai Woman Caught On

ലണ്ടനില്‍ ഡോക്ടറായി ജോലിചെയ്യുന്നതിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഇയാള്‍ നല്‍കിയിരുന്നു. സംശയംതോന്നിയ യുവതി കാര്‍ഡിലെ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് തന്നെ ചതിക്കാനുള്ള നീക്കമായിരുന്നുവെന്ന് മുംബൈ സ്വദേശിനിയായ യുവതി തിരിച്ചറിഞ്ഞത്. നാഗ്പൂര്‍ സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയാണ് വിവാഹാലോചനയുമായി യുവാവ് ഓണ്‍ ലൈനില്‍ എത്തിയത്. ഇയാളുടെ ഫോട്ടോയെടുത്ത സ്റ്റുഡിയോയുടെ നമ്പര്‍ കണ്ടെത്തുകയും ഇയാളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തതോടെ ഇയാള്‍ വലിയ വിവാഹ തട്ടിപ്പ് വീരനാണെന്നും പാകിസ്ഥാന്‍ സ്വദേശിയാണെന്നും വ്യക്തമായി.

പാകിസ്ഥാന്‍ സ്വദേശിക്കെതിരെ യുവതി മുംബൈ വെര്‍സോവ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇയാള്‍ നിരവധി യുവതികലെ വിവാഹം കഴിച്ച് വഞ്ചിച്ചതായും ഭാര്യയും മൂന്നുകുട്ടികളും ഉണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMERY: MUMBAI: A Pakistani man allegedly faked his identity as Indian and approached a Mumbai woman for marriage on WhatsApp.
  < !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?