ടോള്‍ബൂത്തില്‍ ആംബുലന്‍സുകള്‍ക്ക് മാര്‍ഗതടസം; പരിഹാരം ഉണ്ടാകണമെന്ന് ആവശ്യവുമായി ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ രംഗത്ത്
കുമ്പള: (www.kasargodvartha.com 25.07.2018) ടോള്‍ബൂത്തില്‍ ആംബുലന്‍സുകള്‍ക്ക് മാര്‍ഗതടസം ഉണ്ടാകുന്നതില്‍ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യവുമായി ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. ജീവന്‍ പണയംവെച്ച് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മംഗളൂരു ആശുപത്രികളിലേക്ക് രോഗികളുമായി പോകുമ്പോള്‍ തലപ്പാടി ടോള്‍ ബൂത്തില്‍ ആംബുലന്‍സിന് വേഗത്തില്‍ കടന്നുപോകാന്‍ ബാറുകള്‍ തുറന്നു കൊടുക്കുന്നില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നത്.
ജീവന്‍ മരണ പോരാട്ടം നടത്തുന്ന രോഗികളുമായി വരുമ്പോള്‍ ആംബുലന്‍സുകള്‍ക്ക് പോകേണ്ട എമര്‍ജന്‍സി പാതയിലൂടെ മറ്റു വാഹനങ്ങള്‍ കടത്തിവിടുന്നതാണ് പ്രയാസം സൃഷ്ടിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. മറ്റ് ടോള്‍ ബൂത്തുകളില്‍ ഉള്ളതു പോലുള്ള നിയമം ഇവിടെ പാലിക്കുന്നില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബസുകള്‍ ബസ് ബേയില്‍ നിര്‍ത്താതെ റോഡില്‍ തന്നെ നിര്‍ത്തുന്നത് ആംബുലന്‍സിനു കടന്നു പോകാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പലപ്പോഴും റോഡിലെ തടസങ്ങള്‍ രോഗിയുടെ ജീവനു തന്നെ ഭീഷണിയാകുന്നു. ആംബുലന്‍സ് കടന്നു പോകുമ്പോള്‍ പിന്നാലെ മറ്റു വാഹനങ്ങള്‍ ഓവര്‍ സ്പീഡില്‍ വരുന്നത് രോഗികള്‍ക്ക് ശല്യമാവുന്നു. റോഡിലെ കുഴികള്‍ എത്രയും പെട്ടെന്ന് നന്നാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് മുനീര്‍ ചെമ്മനാട്, സെക്രട്ടറി നാരായണന്‍, വര്‍ക്കിംഗ് സെക്രട്ടറി അസ്ലം, ട്രഷറര്‍ ബാബു രാജ്, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഹസന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Interruption for Ambulance in Toll Booth; Ambulance drivers in protest, Kerala, news, കേരള വാര്‍ത്ത, kasaragod, Thalappady, Ambulance, Kumbala, Press meet.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment