ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; രണ്ട് ബി എസ് എഫ് ഭടന്മാര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: (www.kvartha.com 15.07.2018) ഛത്തീസ്ഗഡിലെ കാന്‍ കര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി എസ് എഫ് ഭടന്മാര്‍ കൊല്ലപ്പെട്ടു. പര്‍തപൗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മഹ്ല ബി എസ് എഫ് ക്യാമ്പിന് സമീപത്തെ കാട്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തിന് ശേഷം മടങ്ങുകയായിരുന്നു സൈനീകരുടെ സംഘം. ഇതിനിടയില്‍ മാവോയിസ്റ്റുകള്‍ സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Maoists

രണ്ട് സൈഡില്‍ നിന്നും മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. സൈന്യം തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ മാവോയിസ്റ്റുകള്‍ വനത്തിലേയ്ക്ക് രക്ഷപ്പെട്ടു. ലോകേന്ദര്‍ സിംഗ്, മുക്ധിയര്‍ സിംഗ് എന്നിവരാണ് മരിച്ചത്. രാജസ്ഥാന്‍, പഞ്ചാബ് സ്വദേശികളാണിവര്‍.

ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനീകനെ വ്യോമമാര്‍ഗ്ഗം റായ്പൂരിലെത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: AIPUR: Two Border Security Force (BSF) personnel were killed and another was injured in a gunbattle with Maoists in Chhattisgarh's Kanker district today, the police said.

Keywords: National, Maoists 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?