എന്റെ വിളി ദൈവം കേട്ടു; ഉദയകുമാറിന്റെ മാതാവ്

തിരുവനന്തപുരം: (www.kvartha.com 25.07.2018)  'ഞാന്‍ വിളിച്ച വിളി ദൈവം കേട്ടു. ഒരു മക്കള്‍ക്കും ഇനി എന്റെ മകന്റെ ഗതി വരരുത്', നൊന്തുപെറ്റ ഒരേയൊരു മകനെ തന്നില്‍ നിന്നും എന്നന്നേക്കുമായി അകറ്റിയവര്‍ക്ക് കോടതി നല്‍കിയ ശിക്ഷയില്‍ പ്രതികരിക്കുകയായിരുന്നു ഉദയകുമാറിന്റെ അമ്മ പ്രഭാവതി.

'ലോകത്ത് ഒരു പോലീസുകാരും ഇനി ഇങ്ങനെ പെരുമാറരുത്. ഒരു ഓണത്തിനാണ് എന്റെ മകനെ അവര്‍ പിടിച്ചുകൊണ്ടു പോയത്. മറ്റൊരു ഓണത്തിന് മുമ്പ് അവര്‍ക്ക് ശിക്ഷ ലഭിച്ചു. ഇതിന് മുകളില്‍ ഏത് കോടതിയില്‍ പോയാലും ഈ ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കും' എന്നും പ്രഭാവതി പറഞ്ഞു.

Udaya Kumar's mother response court verdict, Thiruvananthapuram, News, Court, Verdict, Police, Media, Crime Branch, Murder, Crime, Criminal Case, Kerala

പ്രതികള്‍ക്ക് വധശിക്ഷ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പ്രഭാവതി അറിയിച്ചു. കൂടെ നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം എല്ലാവര്‍ക്കും അവര്‍ നന്ദിയും പറഞ്ഞു.

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ ഒന്നും രണ്ടും പ്രതികളായ കെ.ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ഇവരെ കൂടാതെ കേസിലെ മറ്റു പ്രതികളായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. അജിത് കുമാര്‍, മുന്‍ എസ്.പി മാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവര്‍ക്ക് മൂന്നുവര്‍ഷം വീതം തടവും 5000 രൂപ പിഴയും കോടതി വിധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Udaya Kumar's mother response court verdict, Thiruvananthapuram, News, Court, Verdict, Police, Media, Crime Branch, Murder, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?