പശുവിന് പിന്നാലെ ആടിനെയും മാതാവാക്കി ബി.ജെ.പി
ന്യൂഡല്‍ഹി (www.evisionnews.co): പശുവിന്റെ പേരില്‍ രാജ്യത്ത് നിരവധി നിരപരാധികളെ കൊന്നുതള്ളിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ വീടുകളില്‍ വളര്‍ത്തുന്ന ആടുകളും മാതാവാണെന്ന വാദമുയര്‍ത്തി രംഗത്ത്. മഹാത്മാ ഗാന്ധി ആടുകളെ മാതാവായിട്ടാണ് കണ്ടിരുന്നതെന്ന് ട്വീറ്റുമായി ബിജെപി ബംഗാള്‍ വൈസ് പ്രസിഡണ്ട് ചന്ദ്രകുമാര്‍ ബോസ് ആണ് രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഇയാളുടെ ട്വിറ്റര്‍ പരാമര്‍ശനത്തിനെതിരേ മുന്‍ ബി.ജെ.പി നേതാവും ത്രിപുര ഗവര്‍ണറുമായ തഥാഗത റോയി രംഗത്തെത്തിയതോടെ വിവാദം കത്തി
ഗാന്ധിജിയോ ചന്ദ്രകുമാറിന്റെ മുത്തച്ഛനോ ആടുകളെ അമ്മയായി കാണണമെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ട്വീറ്ററില്‍ ചന്ദ്രകുമാര്‍ ബോസിനോട് ആവശ്യപ്പെട്ടു. പശുവിന്റെ പേരില്‍ രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ഞെട്ടലുണ്ടെന്ന് വ്യക്തമാക്കിയ ചന്ദ്രകുമാര്‍ രാഷ്ട്രീയത്തില്‍ മതം കലര്‍ത്തരുതെന്നതാണ് രാഷ്ട്രീയക്കാരോട് തനിക്ക് പറയാനുള്ളതെന്നും പറഞ്ഞു.
Powered by Info News For You

Comments
Post a Comment