രണ്ട് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: (www.kvartha.com 26.07.2018) രണ്ട് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമായി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് നിലനില്‍ക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലകളെയാണ് വെള്ളപ്പൊക്ക ബാധിത ജില്ലകളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്.

ജില്ലകളെ വെള്ളപ്പൊക്ക ബാധിതമായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറങ്ങിയാല്‍ ഈ ജില്ലകളിലെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.

Flood, Kerala, Kottayam, Alappuzha, Flood threat in two districts

വെള്ളപ്പൊക്കക്കെടുതി നേരിടാന്‍ ആലപ്പുഴ ജില്ലക്ക് 2.44 കോടി രൂപ അതോറിറ്റി സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് യോഗം അനുവദിച്ചു. ഇതില്‍ 1.69 കോടി രൂപ ബണ്ടുകള്‍ പുനര്‍നിര്‍മ്മമിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനുമാണ്. പാടശേഖര സമിതികളെ ഈ പ്രവൃത്തിക്ക് ചുമതലപ്പെടുത്താനും അതോറിറ്റി തീരുമാനിച്ചു.

കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന എസി റോഡിന്റെ അറ്റകുറ്റപ്പണിക്ക് 35 ലക്ഷം രൂപ അതോറിറ്റി അനുവദിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Flood, Kerala, Kottayam, Alappuzha, Flood threat in two districts


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?