യുവ വ്യവസായി പാക്യാരയിലെ ഫോര്‍ട്ട് ലാന്റ് മുനീര്‍ ഹാജി മുസ്ലിം ലീഗിലേക്ക്
ഉദുമ (www.evisionnews.co): സിംഗപ്പൂര്‍ യുവ വ്യവസായി പാക്യാരയിലെ ഫോര്‍ട്ട് ലാന്റ് മുനീര്‍ ഹാജി മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഉദുമയിലെ ഫോര്‍ട്ട് ലാന്റ് ഓഡിറ്റോറിയത്തില്‍ നൂറുക്കണക്കിന് പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം. എല്‍.എ മെമ്പര്‍ഷിപ്പ് നല്‍കി. ചടങ്ങില്‍ ഉദുമ മണ്ഡലം മുസ് ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, ഉദുമ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം. ഷെരീഫ്, ജനറല്‍ സെക്രട്ടറി എം. എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഹമീദ് മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, സത്താര്‍ മുക്കുന്നോത്ത് , എരോല്‍ മുഹമ്മദ് കുഞ്ഞി, ഷംസുദ്ദീന്‍ ഓര്‍ബിറ്റ്, കരീം നാലാം വാതുക്കല്‍, കെ.കെ. ഷാഫി, പാറയില്‍ അബൂബക്കര്‍ ,കാദര്‍ കാതിം, സുബൈര്‍ കേരള, അനീസ് മാങ്ങാട്, കെ.എം എ റഹ് മാന്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, ടി.കെ. ഹസീബ്, ബഷീര്‍ പാക്യാര, ഹാരിസ് അങ്കക്കളരി, സൈനബ അബൂബക്കര്‍ , നഫീസ പാക്യാര, ഹാജറ അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment