ഉറ്റവര്‍ പോലും ഉപേക്ഷിച്ചു; ആരും തിരിഞ്ഞു നോക്കാനില്ലാതെ വയോധിക പുഴുവരിച്ച നിലയില്‍
മാവേലിക്കര: (www.kvartha.com 23.07.2018) ആരും തിരിഞ്ഞു നോക്കാനില്ലാതെ വയോധിക പുഴുവരിച്ച നിലയില്‍. ചെട്ടികുളങ്ങര ഈരേഴ വടക്ക് തയ്യിലേത്ത് പരേതനായ ജോണ്‍ കോശിയുടെ ഭാര്യ ഏലിയാമ്മ (72) യാണ് വീടിനുള്ളില്‍ പുഴുവരിച്ച് എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടക്കുന്നത്.
ഇവരുടെ ഏകമകന്‍ റജി സൗദിയില്‍ വച്ചാണ് 15 വര്‍ഷം മുമ്പ് മരിച്ചത്. മരുമകള്‍ മറ്റൊരു വിവാഹം കഴിച്ചു. ഇവരുടെ സ്ഥലവും വീടും ഇയാള്‍ വിലയാധാരമായി വാങ്ങിയെന്നും പറയുന്നു. ഇയാള്‍ അമേരിക്കയിലായിരുന്നു. ഇവരോ ഏലിയാമ്മയുടെ സ്വന്തം ബന്ധുക്കളോ വയോധികയെക്കുറിച്ച് അന്വേഷിക്കാറില്ല.
Photo: File
ഒരു വര്‍ഷം മുമ്പ് വീണ് കാലൊടിഞ്ഞ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടും ഇവര്‍ വീണ് നട്ടെല്ലിനു പൊട്ടല്‍ സംഭവിച്ചു. അന്ന് ഇടവക വികാരി ഉള്‍പ്പെടെ ഇടപെട്ട് ചികിത്സ നല്‍കി. വീട്ടിലെത്തിയ ശേഷം ഹോം നഴ്‌സിനെ നിര്‍ത്തിയെങ്കിലും അവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങി. ഇതോടെ ഒറ്റപ്പെട്ട ഇവര്‍ ആരും ഇല്ലാതെ കഴിയുകയാണ്. ഇതിനിടെ കട്ടിലില്‍ നിന്നും വീണ് രണ്ടു ദിവസം തറയില്‍ത്തന്നെ കിടന്നു. വിസര്‍ജ്യം മൂലം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. ഒരാഴ്ച മുമ്പ് സമീപവാസികള്‍ ചേര്‍ന്ന് ഇവരെ കുളിപ്പിച്ച് വൃത്തിയാക്കിയിരുന്നു.
അയല്‍വാസികള്‍ നല്‍കുന്ന ആഹാരം മാത്രമാണ് ഇപ്പോഴുള്ളത്. ആരും ആശ്രയമില്ലാതെ പുഴുവരിക്കുന്ന നിലയിലുള്ള ഇവരെ ആശുപത്രിയിലാക്കാന്‍ പോലും ആരുമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തോളമായി ഒറ്റയ്ക്കു കഴിയുന്ന ഇവര്‍ മൂന്നു മാസമായി എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ആവശ്യത്തിന് ആഹാരം പോലും ലഭിക്കാതെ എല്ലും തോലുമായ ഇവരുടെ ജീവന്‍ നിലനില്‍ക്കുന്നത് അയല്‍വാസികളുടെ കാരുണ്യത്താലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Old age woman is very weak, Mavelikkara, News, Local-News, Saudi Arabia, Patient, hospital, Treatment, Food, Kerala.

Powered by Info News For You

Comments
Post a Comment