സഹോദരന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
ദിയോറ(ഉത്തര്‍പ്രദേശ്): (www.kvartha.com 19.07.2018) സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ബങ്കട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗലിയ ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം നടന്നത്. ഉച്ചഭക്ഷണമുണ്ടാക്കാന്‍ വെച്ചിരുന്ന ധാന്യത്തിലാണ് പെണ്‍കുട്ടി വിഷം കലര്‍ത്തിയത്.
ഭക്ഷണം വിതരണം ചെയ്യുന്നതിന് മുന്‍പ് തന്നെ ഇക്കാര്യം മനസിലാക്കിയതിനാല്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ സംഭവിച്ചില്ല. വിവരമറിഞ്ഞ് ഗ്രാമീണര്‍ സ്‌കൂളില്‍ തടിച്ച് കൂടുകയും പെണ്‍കുട്ടിയുടെ മാതാവിനെ ജനങ്ങള്‍ മര്‍ദ്ദിക്കുകയും ചെയ്തു.
ഇതേ സ്‌കൂളില്‍ തന്നെ മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥി ഇക്കഴിഞ്ഞ ഏപ്രില്‍ 2ന് കൊല്ലപ്പെട്ടിരുന്നു. പ്രതിയുടെ സഹോദരനായിരുന്നു ഈ കുട്ടി. ഇതേ സ്‌കൂളിലെ തന്നെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടിയെ കൊന്നത്. ഇയാളിപ്പോള്‍ ജുവനൈല്‍ ഹോമിലാണ്.
അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയേയും ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Bankata SHO Devendra Singh Yadav said a case under IPC Section 328, which relates to causing hurt by means of poison, has been registered against the girl.

Keywords: National, Revenge
Powered by Info News For You

Comments
Post a Comment