പോലീസുകാര്‍ക്ക് മുന്നില്‍ ഭക്ഷണം കഴിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം വ്യാജം; പ്രചരിപ്പിച്ചവര്‍ കുടുങ്ങും, കേസെടുത്തു

തിരുവനന്തപുരം: (www.kvartha.com 04.07.2018) പോലീസുകാര്‍ക്ക് മുന്നില്‍ ഭക്ഷണം കഴിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം വ്യാജം. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് കേസ്.

പിണറായി പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുന്ന ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ജനറല്‍ ഡയറിയുടെ സ്ഥാനത്ത് ഭക്ഷണ ഇല വെച്ച് മുഖ്യമന്ത്രി പോലീസുകാര്‍ക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്.


കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി മേശപ്പുറത്ത് ഇലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഡിജിപി ലോക്നാഥ് ബെഹ്റ അടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത് ബഹുമാനപൂര്‍വം നില്‍ക്കുന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുമ്പോള്‍ പോലീസുകാര്‍ അടുത്ത് നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു ഇത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Police, Fake, Pinarayi vijayan, CM, Case, Social Network, Police Station, Inauguration, Food, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?