സ്‌കൂളില്‍ റാഗിംഗ്; മൂന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കീറിമുറിച്ചു, ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതരും പി ടി എ കമ്മിറ്റിയും
ബോവിക്കാനം: (www.kasargodvartha.com 09.07.2018) സ്‌കൂളില്‍ റാഗിംഗിനെ തുടര്‍ന്ന് മൂന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കീറിമുറിച്ചു. കൈത്തണ്ടയിലും കാലിലും മുറിവേറ്റ മൂന്ന് കുട്ടികളെ ബോവിക്കാനം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ബോവിക്കാനം ബി എ ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.
സ്‌കൂളിലേക്ക് പുതുതായി എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയാണ് അഞ്ചോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റാഗിംഗിനിരയാക്കിയത്. രാവിലെ സ്‌കൂളിലെത്തിയ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ വിളിച്ച് വരുത്തി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൈയില്‍ ധരിച്ചിരുന്ന വാച്ച് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് സമ്മതിക്കതാണ് അക്രമിക്കാന്‍ കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു അക്രമം.
സംഭവമറിഞ്ഞ് ആദൂര്‍ പൊലീസും സ്ഥലത്തെത്തി. എതാനും ദിവസം മുമ്പും സ്‌കൂളില്‍ സമാനമായ രീതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്ത സംഭവമുണ്ടായിരുന്നു. ഈ സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിംഗുണ്ടായത്. റാഗിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസടക്കമുള്ള കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്നും സ്‌കൂള്‍ പി.ടി.എ കമ്മിറ്റി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bovikanam, Scholarship, Kasaragod, Ragging against Junior students, Complaint, Injured < !- START disable copy paste -->

Powered by Info News For You

Comments
Post a Comment