'ആദ്യം പഠിക്ക്.. എന്നിട്ട് മതി രാഷ്ട്രീയം'; ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

തിരുവനന്തപുരം: (www.kvartha.com 23.07.2018) 'ആദ്യം പഠിക്ക്.. എന്നിട്ട് മതി രാഷ്ട്രീയം', പറയുന്നത് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ്. ക്യാമ്പസ് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നാണ് ഗവര്‍ണറുടെ പക്ഷം. വിദ്യാര്‍ഥികള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിനു ശേഷമായിരുന്നു അദ്ദേഹം കലാലയ രാഷ്ട്രീയത്തെ കുറിച്ച് തന്റെ നിലപാട് അറിയിച്ചത്.

രാഷ്ട്രീയം പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം മതിയെന്നും മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമ്പസ് രാഷ്ട്രീയ വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Governor Justice Sathasivam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Governor, Governor Justice P Sadasivam on campus politics, Governor Justice Sathasivam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?