എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഷീന്‍ ലേണിംഗ്; അധ്യാപക പരിശീലനം ആരംഭിച്ചു

തിരുവനന്തപുരം: (www.kvartha.com 18.07.2018) എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് മെഷീന്‍ ലേണിംഗ് കോഴ്‌സ് നല്‍കുന്നതിനായി ഓരോ എഞ്ചിനീയറിംഗ് കോളജില്‍ നിന്നും അധ്യാപകരെ തെരഞ്ഞെടുത്തു പരിശീലകരാക്കുന്ന പദ്ധതി തിരുവനന്തപുരം മാര്‍ ബസേലിയസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ ആരംഭിച്ചു.

മാര്‍ ബസേലിയസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി റീത്ത എസ് പ്രഭ സ്വാഗതവും മാര്‍ ബസേലിയസ് കോളജ് ബര്‍സര്‍ റവ: ഫാദര്‍ ജോണ്‍ വിലയില്‍, ഡോ. സുരേഷ് കെ, അസാപ് ബി.ഡി.യു മേധാവി സുശീല ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു. അസാപ് പ്രോഗ്രാം മാനേജര്‍ നിമ്മി ജോര്‍ജ് നന്ദിയും പറഞ്ഞു.

Machine Learning Courses begins, Thiruvananthapuram, News, Teacher, Education, Engineering Student, Technology, Inauguration, Palakkad, Kerala

എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥികളെ ആധുനിക തൊഴില്‍ മേഖലകളില്‍ പരിശീലിപ്പിച്ച് അവരെ തൊഴില്‍ സജ്ജരാകുന്ന സംരംഭമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി അസാപ്, കെഡിസ്‌ക്, കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി, എസ്.സി.ടി അക്കാദമി ഓഫ് കേരള എന്നിവയുമായി സഹകരിച്ച് ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കിവരികയാണ്.

ആറു ദിവസം നീളുന്ന പരിപാടിയില്‍ പാലക്കാട് ഐ.ഐ.ടി പ്രൊഫസര്‍മാരായ ഡോ. മൃണാല്‍, ഡോ. സഹേലി, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി.ജി. സി.വി, പ്രൊഫസര്‍മാരായ ഡോ. ശശികുമാര്‍, ഡോ. കെ. സുരേഷ് എന്നിവര്‍ എഞ്ചിനീയറിംഗ് കോളജ് അധ്യാപര്‍ക്കു പരിശീലനം നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Machine Learning Courses begins, Thiruvananthapuram, News, Teacher, Education, Engineering Student, Technology, Inauguration, Palakkad, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?