ഇതു യുവസംരംഭകരുടെ കാലം - എം എ യൂസഫലി
കൊച്ചി: (www.kvartha.com 24.07.2018) പുതിയ കാലഘട്ടം യുവസംരംഭകരുടേതാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി പറഞ്ഞു. മാതൃഭൂമി ധനകാര്യ ലേഖകനായ ആര്‍ റോഷന്‍ എഴുതിയ സ്റ്റാര്‍ട്ട്അപ്പ്: തുടങ്ങാം പുതുസംരംഭങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ആശയങ്ങളുമായി വന്ന്, അതിലൂടെ ധാരാളം തൊഴിലസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് യുവസംരംഭകര്‍ ചെയ്യേണ്ടത്. സംരംഭക രംഗത്തേക്ക് വരുന്ന യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് ഈ പുസ്തകം. ഇതില്‍ നിരവധി പേരുടെ വിജയകഥകളുണ്ട്. ഇത്തരം പരിചയസമ്പത്തുള്ളവരില്‍ നിന്ന് അറിവ് ഉള്‍ക്കൊള്ളുകയാണ് യുവസംരംഭകര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രനില്‍ നിന്നാണ് എം എ യൂസഫലി പുസ്തകം ഏറ്റുവാങ്ങിയത്. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എങ്ങനെ സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ തുടങ്ങാമെന്നും അതിനെ എങ്ങനെ വളര്‍ത്തി വലുതാക്കാമെന്നും വിശദീകരിക്കുന്നതാണ് പുസ്തകം. ഒപ്പം, എട്ടോളം സ്റ്റാര്‍ട്ട്അപ്പ് സംരംഭകരുടെ വിജയകഥകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പി വി എസ് മെമ്മോറിയന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പി വി അഭിഷേക്, ആര്‍ റോഷന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: M.A.Yusuf Ali, Kerala, Book, Stratup Thudangam, R Roshan, R Roshan's book released by MA Yusuf Ali
Powered by Info News For You

Comments
Post a Comment