മഴ തിമിര്‍ത്തുപെയ്യുന്നു; രോഗഭീഷണിയില്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍; സര്‍ക്കാരിന്റെ ഗരിമ പദ്ധതി താളംതെറ്റുന്നു

കാസര്‍കോട്: (www.kvartha.com 24.07.2018) സംസ്ഥാനത്ത് മഴ തിമിര്‍ത്തുപെയ്യുന്ന സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ക്യാമ്പുകള്‍ രോഗ ഭീഷണിയില്‍. ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന നാമമാത്രമാണെന്ന പരാതിയും വ്യാപകമാകുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മഴയുണ്ടായത് മൂലം മലമ്പനിയും മഞ്ഞപ്പിത്തവും കോളറയും പടര്‍ന്നു പിടിക്കാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള പരിശോധന കാര്യക്ഷമമാക്കണമെന്നാണ് പൊതുജനങ്ങളില്‍ നിന്നും ആവശ്യമുയരുന്നത്.

Kasaragod, Kerala, Rain, Garima project not affected for other state workers

വടക്കന്‍ ജില്ലയായ കാസര്‍കോട്ട് രോഗ ഭീഷണി രൂക്ഷമാണ്. ജില്ലയിലെ മിക്ക മറുനാടന്‍ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും വൃത്തിഹീനമായി കിടക്കുകയാണ്. ഒരു കുടുംബത്തിനു മാത്രം ഉപയോഗിക്കാന്‍ വലുപ്പത്തില്‍ നിര്‍മിച്ച സെപ്റ്റിക്ക് ടാങ്കുകളുള്ള വാടക മുറിയില്‍ അമ്പതില്‍ പരം തൊഴിലാളികളെ താമസിപ്പിക്കുകയും കക്കൂസ് മാലിന്യങ്ങള്‍ താങ്ങാനാവാതെ ടാങ്കുകള്‍ പലയിടത്തും പൊട്ടി ഒലിക്കുന്നു. ഇവ റോഡിലേക്ക് ഒഴുകിയെത്തുന്നത് ജനങ്ങള്‍ക്ക് കടുത്ത പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. നാറ്റം കാരണം പരിസരവാസികള്‍ക്ക് കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന നിരവധി പരാതികളാണ് ഓരോ ദിവസവും ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ അശാസ്ത്രീയമായ ടോയ്‌ലറ്റുകളും പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അന്യദേശ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ കെട്ടിടം വാടകക്ക് നല്‍കുന്ന ഉടമകള്‍ അടിസ്ഥാന സൗകര്യം ഒരുക്കിക്കൊടുക്കണമെന്നാണ് നിയമം. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. ആരോഗ്യ വകുപ്പും, പഞ്ചായത്ത്, മുനിസിപ്പാലിറ്റികളും ഇവ കാര്യമായെടുക്കാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അസൗകര്യങ്ങല്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിക്കുന്നവരെ കണ്ടെത്താനും, അടിസ്ഥാന സൗകര്യം ഉറപ്പു വരുത്താനും ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ രൂപീകരിച്ച 'ഗരിമ' പദ്ധതി  കാര്യക്ഷമല്ലാത്തത് ജില്ലയ്ക്ക് കൂനിന്മേല്‍ കുരുവായി തീര്‍ന്നിരിക്കുയാണ്.

അന്യ ദേശ തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള ആരോഗ്യ ക്യാമ്പുകള്‍, പ്രതിരോധ കുത്തിവെപ്പിനുള്ള സംവിധാനം, മരുന്നു വിതരണം, ബോധവല്‍ക്കരണം, അവര്‍ക്കായുള്ള ഹെല്‍ത്ത് കാര്‍ഡ് എന്നിവ കാര്യക്ഷമമാക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

അന്യദേശ തൊഴിലാളികളുടെ താസമ സ്ഥലം സന്ദര്‍ശിച്ച് താമസമുറി, അടുക്കള, പത്തു പേര്‍ക്ക് ഒന്ന് എന്ന നിലയില്‍ ടോയ്‌ലെറ്റ്, മാലിന്യ സംസ്‌കരണ സംവിധാനം, ശുദ്ധജല ലഭ്യത, പരിസരവൃത്തി തുടങ്ങിയവ ഒരുക്കിയിട്ടുണ്ടോ എന്നിവ പരിശോധിക്കാനാണ് സര്‍ക്കാര്‍ ഗരിമ പദ്ധതി കൊണ്ടു വന്നതെങ്കിലും കാസര്‍കോട് ജില്ലയില്‍ അവ ഫലപ്രദമല്ലാതെ പോയതാണ് മഴക്കാല രോഗങ്ങള്‍ ജനങ്ങളില്‍ പടര്‍ന്നു പിടിക്കാന്‍ ഇടയായി തീര്‍ന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Rain, Garima project not affected for other state workers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?