ജില്ലാ പോലീസ് ചീഫ് ലഹരിക്കെതിരെ ക്ലാസെടുത്ത് മടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ സ്‌കൂള്‍ പരിസരത്ത് നടത്തിയ റെയ്ഡില്‍ പിടികൂടിയത് കഞ്ചാവും ഹുക്കയും ഇലക്ട്രോണിക് സിഗരറ്റും അടക്കം നിരവധി നിരോധിത വസ്തുക്കള്‍; സൂക്ഷിക്കുന്നത് കടയ്ക്കു മുന്നില്‍ ഡിസ്‌പ്ലേക്ക് വെച്ച ബാഗിനുള്ളില്‍, ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 04.07.2018) ജില്ലാ പോലീസ് ചീഫ് ലഹരിക്കെതിരെ ക്ലാസെടുത്ത് മടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ സ്‌കൂള്‍ പരിസരത്ത് നടത്തിയ റെയ്ഡില്‍ പിടികൂടിയത് കഞ്ചാവും ഹുക്കയും ഇലക്ട്രോണിക് സിഗരറ്റും അടക്കം നിരവധി നിരോധിത വസ്തുക്കള്‍. ഇത്തരം വസ്തുക്കള്‍ ആരുമറിയാതിരിക്കാന്‍ സൂക്ഷിക്കുന്നത് കടയ്ക്കു മുന്നില്‍ ഡിസ്‌പ്ലേക്ക് വെച്ച ബാഗിനുള്ളിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

ചെമ്മനാട് സ്വദേശി സഹീര്‍ അബ്ബാസ് (33) ആണ് അറസ്റ്റിലായത്. ചെമ്മനാട് സ്‌കൂള്‍ പരിസരത്തെ 'ഒഡ്ബുജെ' എന്ന കടയില്‍ നിന്നാണ് കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയത്. ചെറുവത്തൂര്‍ മുതല്‍ മഞ്ചേശ്വരം വരെ സൈക്കിളില്‍ ലഹരിക്കെതിരെ ബോധവത്കരണ യാത്ര നടത്തിയ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ചെമ്മനാട് സ്‌കൂളില്‍ ലഹരിക്കെതിരെ ഉച്ചയോടെ ക്ലാസെടുത്തിരുന്നു. ഇതിനു ശേഷമാണ് പോലീസിന് രഹസ്യവിവരം ലഭിച്ചത്. ഇതേതുടര്‍ന്നാണ് കാസര്‍കോട് ടൗണ്‍ സി.ഐ അബ്ദുര്‍ റഹീമിന്റെ നിര്‍ദേശപ്രകാരം കാസര്‍കോട് എസ്‌ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയത്.

15 ഗ്രാം കഞ്ചാവ് പാക്കറ്റ്, കഞ്ചാവ് വലിക്കാനുള്ള നിരവധി ഒ.സി.ബി പേപ്പറുകള്‍, എട്ടോളം ഹുക്കകള്‍, ചൂടുവെള്ളം കൂട്ടി ലഹരി നുണയുന്ന കെറ്റില്‍, ഇ- സിഗരറ്റ്, അതിന്റെ ചാര്‍ജര്‍ തുടങ്ങിയവയാണ് പിടികൂടിയത്. ഇ- സിഗറ്റ് മൊബൈല്‍ വഴിയും ചാര്‍ജ് ചെയ്യാന്‍ പറ്റുമെന്ന് പോലീസ് പറഞ്ഞു. മുംബൈയില്‍ നിന്നാണ് ഈ സാധനങ്ങളെല്ലാം എത്തുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളെ മാത്രം ലക്ഷ്യമാക്കിയാണ് ഇത്തരം വസ്തുക്കള്‍ സ്‌കൂള്‍ പരിസരത്തെ കടകളില്‍ വില്‍പന നടത്തുന്നത്. വന്‍ മാഫിയ സംഘം തന്നെ ഇത്തരം സാധനങ്ങള്‍ എത്തിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

അഡീ. എസ് ഐമാരായ വേണു ഗോപാല്‍, ബബീഷ്, പോലീസ് ഉദ്യോഗസ്ഥരായ ജീവന്‍ ദാസ്, മനു, തോമസ്, രൂപേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


Keywords: Kasaragod, Kerala, news, District, Police, arrest, Top-Headlines, Chemnad, Police-raid, Police raid in shop at Chemnad; Drugs seized, One arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?