റോഡില്‍ വെച്ച ടയറില്‍ പച്ച പെയിന്റും പിന്നാലെ വെള്ള പെയിന്റും; തുടര്‍ന്നുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ഒരാള്‍ അറസ്റ്റില്‍

പൊയ്നാച്ചി: (www.kasargodvartha.com 16.07.2018) റോഡില്‍ വെച്ച ടയറില്‍ പച്ച പെയിന്റും പിന്നാലെ വെള്ള പെയിന്റും അടിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. പെരിയാട്ടടുക്ക ചീരുമ്പയിലെ റാഷിദ് (22) ആണ് അറസ്റ്റിലായത്. ഇയാളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ടയറില്‍ പെയിന്റടിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഉദുമ ബ്ലോക്ക് ജോ. സെക്രട്ടറി ബങ്ങാട് ഈലടുക്കത്തെ കെ.നാരായണന്‍ (34), പനയാല്‍ മേഖലാ സെക്രട്ടറി രഞ്ജിത്ത് (25), കിഴക്കേക്കര യൂണിറ്റ് സെക്രട്ടറി വിപിന്‍ ചായാട്ട് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ പല്ല് കൊഴിയുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ടാണ് റാഷിദിനെ പോലീസ് അറസ്റ്റു ചെയ്തത്. പെരിയാട്ടടുക്കം ജംഗ്ഷനിലെ ട്രാഫിക് വളയത്തില്‍ സ്ഥാപിച്ച ടയറിലേക്കാണ് ആദ്യം പച്ച പെയിന്റും പിന്നീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വര്‍ഗീയത തുലയട്ടെ എന്ന വെള്ള പെയിന്റും അടിച്ചത്. ഇതിനു പിന്നാലെ വീണ്ടും പച്ച പെയിന്റടിക്കുകയും പിന്നാലെ ഏറ്റുമുട്ടല്‍ ഉണ്ടാവുകയുമായിരുന്നു. ബേക്കല്‍ പോലീസാണ് റാഷിദിനെ അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Poinachi, arrest, Police, case, Crime, Assault, Attack, complaint, case, Bekal, Attack case; One arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?