കീഴൂരില്‍ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണും പണവും കവര്‍ന്നു
മേല്‍പറമ്പ് (www.evisionnews.co): തെങ്ങുകയറ്റ തൊഴിലാളിയുടെ വീട്ടില്‍ നിന്നും ബാഗും മൊബൈല്‍ ഫോണും മോഷ്ടിച്ച ശേഷം വീട്ടുമുറ്റത്തുണ്ടായിരുന്ന പുത്തന്‍ സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നു. കീഴൂര്‍ പടിഞ്ഞാര്‍ മുതലക്കുളം മൈതാനിക്ക് സമീപം സുനില്‍കുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. മുന്‍ഭാഗത്തെ വാതില്‍ തുറന്ന് അകത്തുകടന്നാണ് മൊബൈല്‍ ഫോണും പണവും അടങ്ങിയ ബാഗും മോഷ്ടിച്ചത്. ശേഷം വീട്ടുവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന പുത്തന്‍ ജുപീറ്റര്‍ സ്‌കൂട്ടറുമായി കടന്നുകളയുകയായിരുന്നു. കീഴൂര്‍ ലീഗ് കോളനിയിലെ ഇബ്രാഹിമിന്റെ വീട്ടില്‍ മോഷണശ്രമവും നടന്നു. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിക്കാനുള്ള ശ്രമത്തിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷിക്കുന്നു.
Powered by Info News For You

Comments
Post a Comment