യൂത്ത് ലീഗ് യുവജനയാത്ര: ജില്ലാ സംഘാടക സമിതി രൂപീകരണം നാളെ
കാസര്‍കോട് (www.evisionnews.co): 'വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 24ന് ആരംഭിക്കുന്ന യുവജനയാത്രയുടെ ഉദ്ഘാടന പരിപാടിയുള്‍പ്പടെ വിജയിപ്പിക്കാന്‍ ജില്ലയൊരുങ്ങുന്നു. യാത്രയുടെ മൂന്നോടിയായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം നാളെ വൈകിട്ട് നാലുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
യോഗം മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. നടത്തും. മുസ്്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രസംഗിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും അറിയിച്ചു. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വര്‍ഗ്ഗീയതക്കും അക്രമണങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ പ്രചാരണവുമായി കാല്‍നടയായി നടത്തുന്ന യാത്ര ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും.
Powered by Info News For You

Comments
Post a Comment