അഭിമന്യു വധം: പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട് (www.evisionnews.co): മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിരയും ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടിയും അഭിപ്രായപ്പെട്ടു. കാമ്പസുകളെ കലാപ ഭൂമിയാക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് അക്രമികളെ ഒറ്റപ്പെടുത്തണം. കാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയന്ത്രണം വെച്ചില്ലങ്കില്‍ കനത്ത വിലനല്‍കേണ്ടി വരും. സൗഹൃദ പരമായി നീങ്ങേണ്ട കാമ്പസുകളില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ പല വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസമെന്ന സ്വപ്നമാണ് വിദൂരത്താവുന്നത്. കൊലപാതകത്തിന് പിന്നിലെ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?