ബംഗളൂരുവില്‍ രണ്ടു മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു
ബംഗളൂരു (www.evisionnews.co): ബംഗളൂരുവില്‍ രണ്ടുമലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശികളായ നാഫി (19), നൂഹ് (20) എന്നിവരെയാണ് ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. നാഫിയുടെ 4000 രൂപയും രണ്ടു മൊബൈല്‍ ഫോണും നൂഹിന്റെ 3000 രൂപയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണു നാട്ടില്‍നിന്നു സ്വകാര്യബസില്‍ കലാശിപാളയത്ത് ഇരുവരും ബസിറങ്ങിയത്.
ഇലക്ട്രോണിക് സിറ്റിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കായി എത്തിയ ഇവര്‍ അങ്ങോട്ടേക്കായി ബസ് അന്വേഷിച്ചു നടക്കുന്നതിനിടെയാണ് കവര്‍ച്ചക്കിരയായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ തങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്നും കഞ്ചാവുണ്ടോയെന്ന് പരിശോധിക്കാന്‍ ബാഗ് നല്‍കണമെന്നും ആവശ്യപ്പെട്ടു. മടിച്ചുനിന്നപ്പോള്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പഴ്‌സ് വാങ്ങി പണം തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്നു മൊബൈല്‍ ഫോണും പിടിച്ചുവാങ്ങിയാണു സംഘം മുങ്ങിയത്. കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ കലാശിപാളയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
Powered by Info News For You

Comments
Post a Comment