കടബാധ്യത; രോഗികളായ ദമ്പതികള്‍ വീടിനുള്ളിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചനിലയില്‍

പുനലൂര്‍: (www.kvartha.com 30.07.2018) രോഗികളായ ദമ്പതികള്‍ വീടിനുള്ളിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചനിലയില്‍. കടബാധ്യതകളെ തുടര്‍ന്ന് ദമ്പതികള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. പുനലൂര്‍ വെട്ടിത്തിട്ട ചാമ്പലംകോട് ഷാജന്‍ ഭവനില്‍ രാജുകോശി (63), ഭാര്യ മേരിക്കുട്ടി (58) എന്നിവരാണ് തൂങ്ങിമരിച്ചത്.

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മക്കളുമൊത്ത് ഭക്ഷണം കഴിച്ച ശേഷം വീടിന്റെ മറ്റൊരു മുറിയില്‍ ദമ്പതികള്‍ ഉറങ്ങാന്‍ കിടക്കുന്നതിനിടെ കുട്ടികളെ നല്ലതുപോലെ നോക്കണമെന്ന് ഉപദേശിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും മുറിയില്‍ ഉറങ്ങാന്‍ കിടന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മക്കളാണ് മാതാപിതാക്കള്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.

Couple found dead in house, News, Local-News, Coupels, Dead, Children, Patient, Police, Parents, Kerala

സാമ്പത്തിക ബാധ്യതകള്‍ക്കൊപ്പം പിതാവ് രോഗിയായിരുന്നുവെന്ന് മക്കളായ സാജന്‍ കോശി, ഷീന എന്നിവര്‍ പറഞ്ഞു. പുനലൂര്‍ ഡിവൈ.എസ്.പി എം.അനില്‍കുമാര്‍, പുനലൂര്‍ സി.ഐ ബിനു വര്‍ഗീസ്, എസ്.ഐ രാജീവ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Couple found dead in house, News, Local-News, Coupels, Dead, Children, Patient, Police, Parents, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?