ലൈംഗിക പീഡനക്കേസില്‍ പോലീസില്‍ കീഴടങ്ങിയ വൈദികനെ റിമാന്‍ഡ് ചെയ്തു

തിരുവല്ല: (www.kvartha.com 12.07.2018)  ലൈംഗിക പീഡനക്കേസില്‍ പോലീസില്‍ കീഴടങ്ങിയ വൈദികനെ റിമാന്‍ഡ് ചെയ്തു. കൊല്ലത്ത് പോലീസില്‍ കീഴടങ്ങിയ ഫാ.ജോബ് മാത്യുവിനെയാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ ആര്‍ കാര്‍ത്തികയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട ജയിലിലടച്ചത്.
Priest, Kerala, Molestation, Remand, Case, Court, Priest remanded on molestation case

വ്യാഴാഴ്ച രാത്രി ഏഴേകാലോടെ മജിസ്‌ട്രേറ്റിന്റെ വസതിയായ പന്തളം ചിത്ര ആശുപത്രിക്ക് സമീപമുള്ള എസ്റ്റിലോ അപ്പാര്‍ട്ട്‌മെന്റിലെ ഫഌറ്റില്‍ പോലീസ് വൈദികനെ എത്തിക്കുകയായിരുന്നു. ജയിലിലേക്ക് കൊണ്ടുപോകാന്‍ പുറത്തെത്തിച്ച വൈദികനെ ഫഌറ്റിന് പുറത്ത് എം സി റോഡില്‍ കാത്തുനിന്ന ജനക്കൂട്ടം കൂക്കു വിളികളോടെയാണ് ജയിലിലേക്കയച്ചത്. വെള്ളിയാഴ്ച ഓപ്പണ്‍ കോര്‍ട്ടില്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Priest, Kerala, Molestation, Remand, Case, Court, Priest remanded on molestation case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?