കരുണ ഇന്‍ഫ്രാ പ്രോപ്പര്‍ട്ടീസ് ബില്‍ഡേഴ്സ് രംഗത്തെ അതികായകന്‍

(ebiz.evisionnews.co )പുതുസംരംഭകര്‍ക്ക് ഒരുപാട് പഠിക്കാനുള്ള പാഠപുസ്തകം തന്നെയാണ് കരുണ പ്രോപര്‍ട്ടീസ് ചെയര്‍മാന്‍ കരുണാകരന്‍. 1974ല്‍ മുംബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായി തുടങ്ങിയ ഇദ്ദേഹം 1975ല്‍ മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായി. പിന്നീട് 1982ല്‍ മുംബൈയില്‍ വലിയ റെസ്റ്റോറന്റ് തുടങ്ങി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ തുടങ്ങി. ഗുജറാത്തില്‍ വന്‍കിട മാര്‍ബിള്‍ ഫാക്ടറിക്ക് തുടക്കംകുറിച്ചു. പിന്നീട് 1988 ല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് വന്നു പ്രോപ്പര്‍ട്ടി ബില്‍ഡേഴ്സ് രംഗത്ത് സത്യസന്ധമായി ചുവടുകള്‍ തന്നെയാണ് കരുണാകരനെ ഈ സാമ്രാജ്യത്ത്വത്തിലെ തലവനാക്കിയത്. 1995 മുതല്‍ മംഗലാപുരത്തുള്ള നിരവധി കെട്ടിട സമുച്ചയങ്ങള്‍ ഇന്ന് ഇദ്ദേഹത്തിന്റെതായിട്ടുണ്ട് .കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം സ്വദേശിയാണ് ഇദ്ദേഹം.
 
കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബിന്റെ രക്ഷാധികാരിയും നാഷണല്‍ ഷിപ്പേഴ്സ് ട്രേഡ് യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു കരുണാകരന്‍. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഏറെ സജീവമാണ് . കൈവെച്ച മേഖലയിലെല്ലാം പൊന്നുവിളയിച്ച ഇദ്ദേഹത്തിന്റെ വിജയഗാഥ യുവ സംരംഭകര്‍ക്ക് എന്നും പാഠമാണ്. കഠിനാധ്യാനവും ആത്മവിശ്വാസവും ബിസിനസിലെ കണിശമായ സത്യസന്ധതയും തന്നെയാണ് കരുണാകരന്റെ വിജയ രഹസ്യം. രാധയാണ് ഭാര്യ. സുധീഷ് (എഞ്ചിനീയര്‍), ഡോ:സ്വപ്ന (ഓസ്ട്രലിയ) എന്നിവര്‍ മക്കളാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?