യു എ ഇയിലെ സായിദ് - ഗാന്ധി മ്യൂസിയം ഈ വര്‍ഷം തുറക്കും

അബൂദാബി: (www.kvartha.com 18.07.2018) യു എ ഇയിലെ  ഷെയ്ഖ് സായിദ് - മഹാത്മ ഗാന്ധി മ്യൂസിയം ഈ വര്‍ഷം തന്നെ തുറക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി. ഒക്ടോബര്‍ 2നും ഡിസംബര്‍ 31നുമിടയില്‍ ഏത് സമയത്തും  മ്യൂസിയം തുറക്കാമെന്നാണ് അറിയിപ്പ്.

യു എ ഇ സാംസ്‌കാരിക മന്ത്രി നൂറ ബിന്‍ ത് മുഹമ്മദ് അല്‍ കാബിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സൂരി ഇക്കാര്യമറിയിച്ചത്. ഗാന്ധി ജയന്തി ആഘോഷിക്കുന്ന ഒക്ടോബര്‍ രണ്ടിന് യു എ ഇയിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നൂറ ബിന്‍ ത് മുഹമ്മദ് അല്‍ കാബി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ ഇന്ത്യ സന്ദര്‍ശനത്തിനിടയിലാണ് യു എ ഇ വിദേശകാര്യ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ മ്യൂസിയം സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

Zayed-Gandhi Museum to open in UAE this year

ഈ വര്‍ഷം ഒക്ടോബര്‍ 2ന് ഗാന്ധിയുടെ 150മ് ജന്മദിനമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The first-of-its-kind Sheikh Zayed and Mahatma Gandhi museum will open in Abu Dhabi anytime between October 2 and December 31, announced Indian Ambassador to the UAE Navdeep Singh Suri.

Keywords: Gulf, UAE, Museum 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?